Posts

അയ്യപ്പ അഷ്ടകം

1 ശതകോടി വിഭാകര കാന്തിമതേ  ശബരീഗിരി വാഴുമകം പൊരുളേ  ശരണപ്രിയ, ദേവ,  ദയാനിധിയേ  ശനിദോഷമകറ്റി വരം തരണേ  2 തരുശാഖ നിറഞ്ഞ കൊടുംവനവും  കരിനാഗമിഴഞ്ഞുലയും മനവും  ഒരുപോലെ നയിച്ചു നിറഞ്ഞരുളും  നിറവേ നിധിയേ നിലയേകിടണേ  3 കലികാല കരാള കരങ്ങളെഴും  ഇഹലോക മഹാദുരിതങ്ങളിലും  അഹമെന്നുമൊഴിഞ്ഞമൃതം നിറയാൻ  പരമേശ,കൃപാകര, നീ ശരണം  4 ശബരീശ, മഹേശ, മഹാമഹസേ  തിരുജ്യോതി ജ്വലിച്ചുണരും നഭസേ  ശരണം തിരുനാമ പദാവലികൾ തവസന്നിധി തേടുമുപാസനകൾ  5 കൊടുകാനനമാണഖിലം നിറയേ  നരി, നാഗ, വരാഹ, മൃഗങ്ങളുമേ ഗിരിതന്നിലിരുന്നരുളും കനിവേ  തവ സന്നിധിയാണടിയന്നഭയം  6 പുഴു,പക്ഷി , പരാദ, ചരങ്ങളിലും  ഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലും  കുടികൊണ്ടരുളുന്ന മഹാശയനേ  കുറതീർത്തു തരും ജഗദീശ്വരനേ 7.മദമോഹമതാദികളാലുഴലും മനതാരിലെ വൻപുലിയേറിയിനി  മഹിഷീവധമാടുക ചിന്മയനേ  മണിമണ്ഡപ ജീവസമാധിതനേ  8 പരനേ പരമാത്മ പരാത്പരനേ   പതിനെട്ടു പടിക്കുര ചെയ്തവനേ  അതു കേറിവരുന്ന നരർക്കരുളായ്, "അതു നീ " പൊരുളായി  നിറഞ്ഞവനേ  അനീഷ് തകടി...

ടാഗോറിന്റെ ദൈവം (എന്റെയും )

Image
ടാഗോറിന്റെ ദൈവസങ്കൽപ്പം എനിക്കിഷ്ടമാണ്. ഗീതാഞ്ജലി എന്ന കാവ്യം മനസ്സിന്റെ ഉപരിതലത്തെയല്ല, ആന്തരികതലത്തെ ഉന്മത്തമാക്കുന്ന വൈകാരികസ്പര്‍ശമാണ്. ഉള്ളിലേക്കുള്ള ഒരു തിരിനാളം.  ടാഗോർ പറയുന്ന  ദൈവത്തെ കേവലം ഒരു മിത്ത് ആയി കാണുന്നതിനുപകരം ഒരു സത്തായി കാണാനാണ് വ്യക്തിപരമായി എനിക്കിഷ്ടം. ആ ദൈവം ചിലപ്പോൾ പ്രപഞ്ചമാകാം, പ്രകൃതിയാകാം, ചരാചരങ്ങളാകാം, ഒരുവേള ഞാൻ തന്നെയാകാം. എന്റെ ഉന്മാദവും ഉന്മേഷവും ഉണർവും ഉയിരുമാകാം. ഡിപ്രഷനിൽ നിന്നും സ്‌ട്രെസ്സിൽ നിന്നും എന്നെ കരകയറ്റുന്ന ഒരു മൂളിപ്പാട്ടുപോലുമാകാം . ഒരു മിന്നാമിനുങ്ങിന്റെ തിരിവെട്ടം.  ഉള്ളിന്റെയുള്ളില്‍ ഒരു കാലം നിവരുന്നതു ഗീതാഞ്‌ജലിയിൽ കാണാം. ആ മനോനിലയിലൂടെയുള്ള കാണാതരംഗങ്ങളുടെ സംവേദനം. അത് മതാതീതമാണ്. മതത്തിനല്ല മനത്തിനാണ് അവിടെ പ്രാധാന്യം. ധ്യാനരൂപത്തിലുള്ള സംവാദം അവിടെ നടക്കുന്നു.  പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന പ്രകാശസാമീപ്യമാണ് ടാഗോറിന്റെ (എന്റെയും) ദൈവം.  ടാഗോറിന് ദൈവം ഗാനവും സ്‌നേഹവും സ്‌നേഹിതനും ഒപ്പം മരണം പോലുമാണ്. സൗഹൃദത്തോടെയും മറ്റു ചിലപ്പോള്‍ വിധേയത്വത്തോടെയുമുള്ള ഒരു മനോഹരചിന്ത. അത് മിത്തല്ല...

ഞാൻ

'ഞാൻ' എന്ന സൂക്ഷ്മ പ്രപഞ്ചവും 'ഞാൻ' എന്ന സ്ഥൂല പ്രപഞ്ചവും അതായത് 'ചെറിയ ഞാനും വലിയ ഞാനും' തമ്മിലുള്ള സംവാദം. ഒരർത്ഥത്തിൽ അതല്ലേ ജീവിതം?  Human Being- മനുഷ്യൻ 'ആയിത്തീരുന്ന' അവസ്ഥ.  Being Human ആയിരിക്കും കുറച്ചുകൂടി ശരി. എപ്പോഴാവും മനുഷ്യൻ 'ആയിത്തീരുന്നത്'?  'Being' എന്നത് അന്തമില്ലാത്തൊരൊഴുക്കാണ്. 'വർത്തമാനം'  മാത്രമുള്ള അവസ്ഥ.  ഞാനെന്ന 'തുള്ളി' ഈ മഹാസാഗരത്തിലെ ഒരു നിസ്സാരകണം മാത്രം. ആ 'പ്രഹേളിക'യുടെ എല്ലാ ഗുണങ്ങളും തൻമയീഭവിച്ചിട്ടുള്ള 'തൻമാത്ര'. അങ്ങനെ നോക്കുമ്പോൾ ഞാൻ പ്രപഞ്ചമാകുന്നു. എല്ലാത്തിനേയും ഞാൻ അടക്കുന്നു. എല്ലാത്തിലും ഞാൻ അടങ്ങുന്നു. ജീവവും അജീവവുമായ എല്ലാം എന്റെയുള്ളിൽ. ഞാൻ 'വിരാട് പുരുഷ'നാകുന്നു!  എന്റെയുള്ളിൽ പ്രപഞ്ചം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.  'ചെറിയ ഞാനും വലിയ ഞാനും' തമ്മിൽ സദാ സംവദിച്ചു കൊണ്ടേയിരിക്കുന്നു. എന്റെ പക, പ്രണയം, ആസക്തി, ആർത്തി തുടങ്ങി സകലതും എന്നോടു തന്നെ ആണെന്നുള്ള വിചിത്രമായ യാഥാർത്ഥ്യം. മറ്റൊരാളിനെ സ്നേഹിക്കുമ്പോൾ വാസ്തവത്തിൽ ഞാൻ എന്നെത്തന്നെയല്ല...

മഴധ്യാനം

മഴ: "കണ്ണടച്ചിരിക്കുന്ന ഹേ തഥാഗതാ  ഞാൻ നിന്നെ നനയ്ക്കാൻ പോകുന്നു. എന്റെ ഇടിവെട്ടുകൾ നിന്റെ ചെകിടടയ്ക്കാൻ പോകുന്നു.  മിന്നലുകൾ കണ്ണുചിമ്മിക്കാൻ പോകുന്നു". ബുദ്ധൻ ചിരിച്ചു. "ഹേ, മഴയേ നീ പെയ്യുന്നത് എന്റെ ഉള്ളിലല്ലോ . നീ നിറയു ന്നത് എന്റെ കണ്ണിലല്ലോ.നിന്റെ ഇടിവെട്ടുകൾ എന്റെ നാദമല്ലോ. ഈ മിന്നലുകൾ എന്റെ ദർശനമല്ലോ".  ഇതു കേട്ട് മഴ കുട ചൂടി.  തഥാഗതൻ ധ്യാനം  തുടർന്നു അനീഷ് തകടിയിൽ

തിളക്കം

തിളക്കം തെരുവിലാണ് ദേവസങ്കേതങ്ങളുടെ തെരുവുകളിൽ ഊർന്നു വീഴുന്ന ചില്ലറത്തുട്ടുകളിൽ കണ്ണും നട്ട്..... മുത്തായും പവിഴമായും രുദ്രാക്ഷമായും അവർ തിളങ്ങുന്നു കടുംചായക്കൂട്ടുകളിൽ അലിഞ്ഞലിഞ്ഞ്  ചിലനേർക്കാഴ്ച്ചകൾ. തെരുവു നായകൾക്കിടയിൽ... പൊട്ടിയൊലിച്ച വൃണങ്ങൾക്കിടയിൽ വിശ്വാസവിസർജ്ജനങ്ങൾക്കിടയിൽ അവർ വരയ്ക്കുകയാണ്, ഒളിമങ്ങിയ ജീവിതങ്ങൾ ഭാഗ്യം തേടിയലയുന്ന മുന്നൊഴുക്കിൽ ഇതു വേറിട്ടിടം ഒട്ടിയ വയറിൽ തെറുത്ത ചേലകളിൽ അവർ ദേവതമാർ തെരുവിലെ ഈ മുത്തും ചിപ്പിയും നമുക്കപരിചിതർ. ഓട്ടക്കാലണകളുടെ നീതിശാസ്ത്രം നമുക്കന്യം വലിയ ഗോപുരത്തിനുള്ളിലെ കതകിനുള്ളിൽ ആരുടെയോ ദൈവം വർഷങ്ങളായി മൌനത്തിലാണ് . പുറത്തെ ബഹളങ്ങളിൽ അലിഞ്ഞലിഞ്ഞ് ഞാനെന്ന സാക്ഷിയും .

ചിഹ്നങ്ങൾ

ചിഹ്നങ്ങൾ ************** അശാന്തിയുടെ താഴ് വരയിലിരുന്ന് ഒരു ചോദ്യചിഹ്നം പാടി  "ഹേ അധികാരീ, നിങ്ങളെത്ര മഠയൻ അപരന്റെ തലയറുത്തു ചിരിക്കുന്ന അധമവർഗ്ഗം" താഴ്‌വര അതേറ്റു പാടി ആ പാട്ടുകൾ ആശയങ്ങളുടെ അർത്ഥവിരാമമായി ആത്മബോധം തിരഞ്ഞ ദേഹികൾ നൃത്തം വെച്ചു മണൽക്കാടുകളിൽ കൊടുങ്കാറ്റു പിറന്നു ഉയർന്ന പ്രകമ്പനങ്ങളിൽ സംഹിതകൾ തകർന്നു പൊളിഞ്ഞ സിംഹാസനം ആശ്ചര്യ ചിഹ്നമായി അശാന്തിയുടെ കാവൽക്കാർ ഉണർന്നു തങ്ങളുടെ ചിഹ്നങ്ങളെ രാകിക്കൂർപ്പിച്ചു കിട്ടിയ കുത്തും കോമയും കയ്യിലെടുത്തു പാഞ്ഞു. ചോദ്യചിഹ്നത്തിന്റെ തലയറുത്തു അതിനെ ചുട്ടുകരിച്ചവർ ചിരിച്ചു, ഇന്നിന്റെ ചിരി..... കരിഞ്ഞു പൊടിഞ്ഞ ചാരത്തിൽ അവശേഷിച്ചത് വേദനയുടെ പൂർണ്ണവിരാമം അപ്പോഴും അവൻ ഉയരങ്ങളെ കാത്തു വളരാൻ കൊതിച്ചു, ആത്മബോധ നിർവ്വാണ- പാതകളിലേക്കു വേരുപടർത്തി പൂർണ്ണവിരാമം വിത്തും കാര്യവും തിരഞ്ഞു കാരണങ്ങളിലേക്ക് കുതിച്ചു വളർന്നു മഹാകാലങ്ങളിൽ അടിവേരുറപ്പിച്ച് പ്രജ്ഞബോധമണ്ഡലങ്ങളിലേക്കുയർന്നു നീണ്ടു നിവർന്നു പതിയെ വളഞ്ഞു അശാന്തിയുടെ താഴ്‌വര സാക്ഷിയായി മറ്റൊരു ചോദ്യചിഹ്നത്തിന്റെ പിറവിക്ക് ....

വിഴുപ്പ്

വിഴുപ്പ്  *********** നമുക്കു മറക്കാം...... മാൻഹോളിൽ പൊലിഞ്ഞ ജീവനെ  പ്രളയത്തിൽ മുങ്ങുന്ന അപരനെ  എഴുത്തുമുറിഞ്ഞ പ്രതിഭയെ തലയറുത്ത ചിന്തകളെ വികലമാക്കിയ നേരിനെ കടിച്ചു കീറിയ നന്മയെ വിഷം തുപ്പുന്ന നാവിനെ തലപ്പാവു ചുറ്റിയ വികടതയെ സമത്വത്തിന്റെ തുലാസുകളെ വ്യഭിചാരത്തിന്റെ വലക്കണ്ണികളെ നമുക്കു സംവദിക്കാം........ അരമനയിലുണങ്ങുന്ന അടിപ്പാവാടയെ കറകളുടെ ജനിതകത്തിനെ തിന്നുതീർത്ത കോടികളെ അടൽസ് ഒണ്‍ലി ബ്രേക്കിങ്ങുകളെ ഇനി നമുക്ക് കവല പ്രസംഗങ്ങൾക്കായി കാതോർക്കാം തുറന്നെഴുത്തിന്റെ വാളിൽ വിഴുപ്പലക്കാം പരസ്പരം പുരസ്കരിച്ചു പുളകം കൊള്ളാം അന്യോന്യം വാഴ്ത്തിസ്തുതിക്കാം......