ഞാൻ
'ഞാൻ' എന്ന സൂക്ഷ്മ പ്രപഞ്ചവും 'ഞാൻ' എന്ന സ്ഥൂല പ്രപഞ്ചവും അതായത് 'ചെറിയ ഞാനും വലിയ ഞാനും' തമ്മിലുള്ള സംവാദം. ഒരർത്ഥത്തിൽ അതല്ലേ ജീവിതം? Human Being- മനുഷ്യൻ 'ആയിത്തീരുന്ന' അവസ്ഥ. Being Human ആയിരിക്കും കുറച്ചുകൂടി ശരി. എപ്പോഴാവും മനുഷ്യൻ 'ആയിത്തീരുന്നത്'? 'Being' എന്നത് അന്തമില്ലാത്തൊരൊഴുക്കാണ്. 'വർത്തമാനം' മാത്രമുള്ള അവസ്ഥ. ഞാനെന്ന 'തുള്ളി' ഈ മഹാസാഗരത്തിലെ ഒരു നിസ്സാരകണം മാത്രം. ആ 'പ്രഹേളിക'യുടെ എല്ലാ ഗുണങ്ങളും തൻമയീഭവിച്ചിട്ടുള്ള 'തൻമാത്ര'. അങ്ങനെ നോക്കുമ്പോൾ ഞാൻ പ്രപഞ്ചമാകുന്നു. എല്ലാത്തിനേയും ഞാൻ അടക്കുന്നു. എല്ലാത്തിലും ഞാൻ അടങ്ങുന്നു. ജീവവും അജീവവുമായ എല്ലാം എന്റെയുള്ളിൽ. ഞാൻ 'വിരാട് പുരുഷ'നാകുന്നു! എന്റെയുള്ളിൽ പ്രപഞ്ചം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. 'ചെറിയ ഞാനും വലിയ ഞാനും' തമ്മിൽ സദാ സംവദിച്ചു കൊണ്ടേയിരിക്കുന്നു. എന്റെ പക, പ്രണയം, ആസക്തി, ആർത്തി തുടങ്ങി സകലതും എന്നോടു തന്നെ ആണെന്നുള്ള വിചിത്രമായ യാഥാർത്ഥ്യം. മറ്റൊരാളിനെ സ്നേഹിക്കുമ്പോൾ വാസ്തവത്തിൽ ഞാൻ എന്നെത്തന്നെയല്ല