Posts

Showing posts from August, 2024

ടാഗോറിന്റെ ദൈവം (എന്റെയും )

Image
ടാഗോറിന്റെ ദൈവസങ്കൽപ്പം എനിക്കിഷ്ടമാണ്. ഗീതാഞ്ജലി എന്ന കാവ്യം മനസ്സിന്റെ ഉപരിതലത്തെയല്ല, ആന്തരികതലത്തെ ഉന്മത്തമാക്കുന്ന വൈകാരികസ്പര്‍ശമാണ്. ഉള്ളിലേക്കുള്ള ഒരു തിരിനാളം.  ടാഗോർ പറയുന്ന  ദൈവത്തെ കേവലം ഒരു മിത്ത് ആയി കാണുന്നതിനുപകരം ഒരു സത്തായി കാണാനാണ് വ്യക്തിപരമായി എനിക്കിഷ്ടം. ആ ദൈവം ചിലപ്പോൾ പ്രപഞ്ചമാകാം, പ്രകൃതിയാകാം, ചരാചരങ്ങളാകാം, ഒരുവേള ഞാൻ തന്നെയാകാം. എന്റെ ഉന്മാദവും ഉന്മേഷവും ഉണർവും ഉയിരുമാകാം. ഡിപ്രഷനിൽ നിന്നും സ്‌ട്രെസ്സിൽ നിന്നും എന്നെ കരകയറ്റുന്ന ഒരു മൂളിപ്പാട്ടുപോലുമാകാം . ഒരു മിന്നാമിനുങ്ങിന്റെ തിരിവെട്ടം.  ഉള്ളിന്റെയുള്ളില്‍ ഒരു കാലം നിവരുന്നതു ഗീതാഞ്‌ജലിയിൽ കാണാം. ആ മനോനിലയിലൂടെയുള്ള കാണാതരംഗങ്ങളുടെ സംവേദനം. അത് മതാതീതമാണ്. മതത്തിനല്ല മനത്തിനാണ് അവിടെ പ്രാധാന്യം. ധ്യാനരൂപത്തിലുള്ള സംവാദം അവിടെ നടക്കുന്നു.  പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന പ്രകാശസാമീപ്യമാണ് ടാഗോറിന്റെ (എന്റെയും) ദൈവം.  ടാഗോറിന് ദൈവം ഗാനവും സ്‌നേഹവും സ്‌നേഹിതനും ഒപ്പം മരണം പോലുമാണ്. സൗഹൃദത്തോടെയും മറ്റു ചിലപ്പോള്‍ വിധേയത്വത്തോടെയുമുള്ള ഒരു മനോഹരചിന്ത. അത് മിത്തല്ല. മുത്താണ്. അപാരമായ പ്രപ