Posts

അയ്യപ്പ അഷ്ടകം

1 ശതകോടി വിഭാകര കാന്തിമതേ  ശബരീഗിരി വാഴുമകം പൊരുളേ  ശരണപ്രിയ, ദേവ,  ദയാനിധിയേ  ശനിദോഷമകറ്റി വരം തരണേ  2 തരുശാഖ നിറഞ്ഞ കൊടുംവനവും  കരിനാഗമിഴഞ്ഞുലയും മനവും  ഒരുപോലെ നയിച്ചു നിറഞ്ഞരുളും  നിറവേ നിധിയേ നിലയേകിടണേ  3 കലികാല കരാള കരങ്ങളെഴും  ഇഹലോക മഹാദുരിതങ്ങളിലും  അഹമെന്നുമൊഴിഞ്ഞമൃതം നിറയാൻ  പരമേശ,കൃപാകര, നീ ശരണം  4 ശബരീശ, മഹേശ, മഹാമഹസേ  തിരുജ്യോതി ജ്വലിച്ചുണരും നഭസേ  ശരണം തിരുനാമ പദാവലികൾ തവസന്നിധി തേടുമുപാസനകൾ  5 കൊടുകാനനമാണഖിലം നിറയേ  നരി, നാഗ, വരാഹ, മൃഗങ്ങളുമേ ഗിരിതന്നിലിരുന്നരുളും കനിവേ  തവ സന്നിധിയാണടിയന്നഭയം  6 പുഴു,പക്ഷി , പരാദ, ചരങ്ങളിലും  ഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലും  കുടികൊണ്ടരുളുന്ന മഹാശയനേ  കുറതീർത്തു തരും ജഗദീശ്വരനേ 7.മദമോഹമതാദികളാലുഴലും മനതാരിലെ വൻപുലിയേറിയിനി  മഹിഷീവധമാടുക ചിന്മയനേ  മണിമണ്ഡപ ജീവസമാധിതനേ  8 പരനേ പരമാത്മ പരാത്പരനേ   പതിനെട്ടു പടിക്കുര ചെയ്തവനേ  അതു കേറിവരുന്ന നരർക്കരുളായ്, "അതു നീ " പൊരുളായി  നിറഞ്ഞവനേ  അനീഷ് തകടി...

ടാഗോറിന്റെ ദൈവം (എന്റെയും )

Image
ടാഗോറിന്റെ ദൈവസങ്കൽപ്പം എനിക്കിഷ്ടമാണ്. ഗീതാഞ്ജലി എന്ന കാവ്യം മനസ്സിന്റെ ഉപരിതലത്തെയല്ല, ആന്തരികതലത്തെ ഉന്മത്തമാക്കുന്ന വൈകാരികസ്പര്‍ശമാണ്. ഉള്ളിലേക്കുള്ള ഒരു തിരിനാളം.  ടാഗോർ പറയുന്ന  ദൈവത്തെ കേവലം ഒരു മിത്ത് ആയി കാണുന്നതിനുപകരം ഒരു സത്തായി കാണാനാണ് വ്യക്തിപരമായി എനിക്കിഷ്ടം. ആ ദൈവം ചിലപ്പോൾ പ്രപഞ്ചമാകാം, പ്രകൃതിയാകാം, ചരാചരങ്ങളാകാം, ഒരുവേള ഞാൻ തന്നെയാകാം. എന്റെ ഉന്മാദവും ഉന്മേഷവും ഉണർവും ഉയിരുമാകാം. ഡിപ്രഷനിൽ നിന്നും സ്‌ട്രെസ്സിൽ നിന്നും എന്നെ കരകയറ്റുന്ന ഒരു മൂളിപ്പാട്ടുപോലുമാകാം . ഒരു മിന്നാമിനുങ്ങിന്റെ തിരിവെട്ടം.  ഉള്ളിന്റെയുള്ളില്‍ ഒരു കാലം നിവരുന്നതു ഗീതാഞ്‌ജലിയിൽ കാണാം. ആ മനോനിലയിലൂടെയുള്ള കാണാതരംഗങ്ങളുടെ സംവേദനം. അത് മതാതീതമാണ്. മതത്തിനല്ല മനത്തിനാണ് അവിടെ പ്രാധാന്യം. ധ്യാനരൂപത്തിലുള്ള സംവാദം അവിടെ നടക്കുന്നു.  പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന പ്രകാശസാമീപ്യമാണ് ടാഗോറിന്റെ (എന്റെയും) ദൈവം.  ടാഗോറിന് ദൈവം ഗാനവും സ്‌നേഹവും സ്‌നേഹിതനും ഒപ്പം മരണം പോലുമാണ്. സൗഹൃദത്തോടെയും മറ്റു ചിലപ്പോള്‍ വിധേയത്വത്തോടെയുമുള്ള ഒരു മനോഹരചിന്ത. അത് മിത്തല്ല...

ഞാൻ

'ഞാൻ' എന്ന സൂക്ഷ്മ പ്രപഞ്ചവും 'ഞാൻ' എന്ന സ്ഥൂല പ്രപഞ്ചവും അതായത് 'ചെറിയ ഞാനും വലിയ ഞാനും' തമ്മിലുള്ള സംവാദം. ഒരർത്ഥത്തിൽ അതല്ലേ ജീവിതം?  Human Being- മനുഷ്യൻ 'ആയിത്തീരുന്ന' അവസ്ഥ.  Being Human ആയിരിക്കും കുറച്ചുകൂടി ശരി. എപ്പോഴാവും മനുഷ്യൻ 'ആയിത്തീരുന്നത്'?  'Being' എന്നത് അന്തമില്ലാത്തൊരൊഴുക്കാണ്. 'വർത്തമാനം'  മാത്രമുള്ള അവസ്ഥ.  ഞാനെന്ന 'തുള്ളി' ഈ മഹാസാഗരത്തിലെ ഒരു നിസ്സാരകണം മാത്രം. ആ 'പ്രഹേളിക'യുടെ എല്ലാ ഗുണങ്ങളും തൻമയീഭവിച്ചിട്ടുള്ള 'തൻമാത്ര'. അങ്ങനെ നോക്കുമ്പോൾ ഞാൻ പ്രപഞ്ചമാകുന്നു. എല്ലാത്തിനേയും ഞാൻ അടക്കുന്നു. എല്ലാത്തിലും ഞാൻ അടങ്ങുന്നു. ജീവവും അജീവവുമായ എല്ലാം എന്റെയുള്ളിൽ. ഞാൻ 'വിരാട് പുരുഷ'നാകുന്നു!  എന്റെയുള്ളിൽ പ്രപഞ്ചം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.  'ചെറിയ ഞാനും വലിയ ഞാനും' തമ്മിൽ സദാ സംവദിച്ചു കൊണ്ടേയിരിക്കുന്നു. എന്റെ പക, പ്രണയം, ആസക്തി, ആർത്തി തുടങ്ങി സകലതും എന്നോടു തന്നെ ആണെന്നുള്ള വിചിത്രമായ യാഥാർത്ഥ്യം. മറ്റൊരാളിനെ സ്നേഹിക്കുമ്പോൾ വാസ്തവത്തിൽ ഞാൻ എന്നെത്തന്നെയല്ല...

മഴധ്യാനം

മഴ: "കണ്ണടച്ചിരിക്കുന്ന ഹേ തഥാഗതാ  ഞാൻ നിന്നെ നനയ്ക്കാൻ പോകുന്നു. എന്റെ ഇടിവെട്ടുകൾ നിന്റെ ചെകിടടയ്ക്കാൻ പോകുന്നു.  മിന്നലുകൾ കണ്ണുചിമ്മിക്കാൻ പോകുന്നു". ബുദ്ധൻ ചിരിച്ചു. "ഹേ, മഴയേ നീ പെയ്യുന്നത് എന്റെ ഉള്ളിലല്ലോ . നീ നിറയു ന്നത് എന്റെ കണ്ണിലല്ലോ.നിന്റെ ഇടിവെട്ടുകൾ എന്റെ നാദമല്ലോ. ഈ മിന്നലുകൾ എന്റെ ദർശനമല്ലോ".  ഇതു കേട്ട് മഴ കുട ചൂടി.  തഥാഗതൻ ധ്യാനം  തുടർന്നു അനീഷ് തകടിയിൽ

തിളക്കം

തിളക്കം തെരുവിലാണ് ദേവസങ്കേതങ്ങളുടെ തെരുവുകളിൽ ഊർന്നു വീഴുന്ന ചില്ലറത്തുട്ടുകളിൽ കണ്ണും നട്ട്..... മുത്തായും പവിഴമായും രുദ്രാക്ഷമായും അവർ തിളങ്ങുന്നു കടുംചായക്കൂട്ടുകളിൽ അലിഞ്ഞലിഞ്ഞ്  ചിലനേർക്കാഴ്ച്ചകൾ. തെരുവു നായകൾക്കിടയിൽ... പൊട്ടിയൊലിച്ച വൃണങ്ങൾക്കിടയിൽ വിശ്വാസവിസർജ്ജനങ്ങൾക്കിടയിൽ അവർ വരയ്ക്കുകയാണ്, ഒളിമങ്ങിയ ജീവിതങ്ങൾ ഭാഗ്യം തേടിയലയുന്ന മുന്നൊഴുക്കിൽ ഇതു വേറിട്ടിടം ഒട്ടിയ വയറിൽ തെറുത്ത ചേലകളിൽ അവർ ദേവതമാർ തെരുവിലെ ഈ മുത്തും ചിപ്പിയും നമുക്കപരിചിതർ. ഓട്ടക്കാലണകളുടെ നീതിശാസ്ത്രം നമുക്കന്യം വലിയ ഗോപുരത്തിനുള്ളിലെ കതകിനുള്ളിൽ ആരുടെയോ ദൈവം വർഷങ്ങളായി മൌനത്തിലാണ് . പുറത്തെ ബഹളങ്ങളിൽ അലിഞ്ഞലിഞ്ഞ് ഞാനെന്ന സാക്ഷിയും .

ചിഹ്നങ്ങൾ

ചിഹ്നങ്ങൾ ************** അശാന്തിയുടെ താഴ് വരയിലിരുന്ന് ഒരു ചോദ്യചിഹ്നം പാടി  "ഹേ അധികാരീ, നിങ്ങളെത്ര മഠയൻ അപരന്റെ തലയറുത്തു ചിരിക്കുന്ന അധമവർഗ്ഗം" താഴ്‌വര അതേറ്റു പാടി ആ പാട്ടുകൾ ആശയങ്ങളുടെ അർത്ഥവിരാമമായി ആത്മബോധം തിരഞ്ഞ ദേഹികൾ നൃത്തം വെച്ചു മണൽക്കാടുകളിൽ കൊടുങ്കാറ്റു പിറന്നു ഉയർന്ന പ്രകമ്പനങ്ങളിൽ സംഹിതകൾ തകർന്നു പൊളിഞ്ഞ സിംഹാസനം ആശ്ചര്യ ചിഹ്നമായി അശാന്തിയുടെ കാവൽക്കാർ ഉണർന്നു തങ്ങളുടെ ചിഹ്നങ്ങളെ രാകിക്കൂർപ്പിച്ചു കിട്ടിയ കുത്തും കോമയും കയ്യിലെടുത്തു പാഞ്ഞു. ചോദ്യചിഹ്നത്തിന്റെ തലയറുത്തു അതിനെ ചുട്ടുകരിച്ചവർ ചിരിച്ചു, ഇന്നിന്റെ ചിരി..... കരിഞ്ഞു പൊടിഞ്ഞ ചാരത്തിൽ അവശേഷിച്ചത് വേദനയുടെ പൂർണ്ണവിരാമം അപ്പോഴും അവൻ ഉയരങ്ങളെ കാത്തു വളരാൻ കൊതിച്ചു, ആത്മബോധ നിർവ്വാണ- പാതകളിലേക്കു വേരുപടർത്തി പൂർണ്ണവിരാമം വിത്തും കാര്യവും തിരഞ്ഞു കാരണങ്ങളിലേക്ക് കുതിച്ചു വളർന്നു മഹാകാലങ്ങളിൽ അടിവേരുറപ്പിച്ച് പ്രജ്ഞബോധമണ്ഡലങ്ങളിലേക്കുയർന്നു നീണ്ടു നിവർന്നു പതിയെ വളഞ്ഞു അശാന്തിയുടെ താഴ്‌വര സാക്ഷിയായി മറ്റൊരു ചോദ്യചിഹ്നത്തിന്റെ പിറവിക്ക് ....

വിഴുപ്പ്

വിഴുപ്പ്  *********** നമുക്കു മറക്കാം...... മാൻഹോളിൽ പൊലിഞ്ഞ ജീവനെ  പ്രളയത്തിൽ മുങ്ങുന്ന അപരനെ  എഴുത്തുമുറിഞ്ഞ പ്രതിഭയെ തലയറുത്ത ചിന്തകളെ വികലമാക്കിയ നേരിനെ കടിച്ചു കീറിയ നന്മയെ വിഷം തുപ്പുന്ന നാവിനെ തലപ്പാവു ചുറ്റിയ വികടതയെ സമത്വത്തിന്റെ തുലാസുകളെ വ്യഭിചാരത്തിന്റെ വലക്കണ്ണികളെ നമുക്കു സംവദിക്കാം........ അരമനയിലുണങ്ങുന്ന അടിപ്പാവാടയെ കറകളുടെ ജനിതകത്തിനെ തിന്നുതീർത്ത കോടികളെ അടൽസ് ഒണ്‍ലി ബ്രേക്കിങ്ങുകളെ ഇനി നമുക്ക് കവല പ്രസംഗങ്ങൾക്കായി കാതോർക്കാം തുറന്നെഴുത്തിന്റെ വാളിൽ വിഴുപ്പലക്കാം പരസ്പരം പുരസ്കരിച്ചു പുളകം കൊള്ളാം അന്യോന്യം വാഴ്ത്തിസ്തുതിക്കാം......

കണ്ണാടി

കണ്ണാടി ************ ഒരു കറുത്ത താഴ്‌വരയിൽ അവൻ പിറന്നു  ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു. ദർശനങ്ങളിൽ പരതി നടന്നു  തത്വസംഹിതകൾ തിരുത്തിയലഞ്ഞു ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു വെയിലു കൊണ്ടു തണലേകി വിയർപ്പിനെ വാഴ്ത്തി ഉയിർപ്പിനായി തപം ചെയ്തു വിത്തും മരവും കാര്യകാരണവുമായി പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി കറുത്ത താഴ്‌വര വെളുപ്പറിഞ്ഞു, വെളിച്ചം വിതറി ബോധവും ബോധിയും ജ്ഞാന ബുദ്ധനുമായി വേദവേദാന്തങ്ങളുടെ പൊരുളായി വിപ്ലവങ്ങളുടെ കനലായി വാക്കുകൾ ചോദ്യചിഹ്നങ്ങളായി എഴുത്തുകൾ മുക്തകങ്ങളിലെ മുത്തുകളായി ആഴങ്ങളിലെ ഉരുളൻ കല്ലിൽ ബ്രഹ്മമായി അവനുയർത്തിയ ശിലകൾ ശിവമായി ദർപ്പണത്തിലെ പ്രതിബിംബങ്ങൾ ആത്മബോധപാഠങ്ങളായി അവൻ സ്വയം കണ്ണാടിയായി കാലത്തിലേക്ക് തുറന്നുവച്ച കണ്ണായി

ആഴങ്ങൾ

ആഴങ്ങൾ  ************ എനിക്കു ഭയമാണ് ...... നിന്റെ ആഴങ്ങളെ  നിന്റെ മരവിച്ച തണുപ്പിനെ  മടുപ്പിക്കുന്ന മണത്തെ ആഴ്നിറങ്ങുന്ന നഖങ്ങളെ ചോരയൂറ്റുന്ന ചുംബനത്തെ കരിനീല നിറമുള്ള ചുഴികളെ വലിച്ചടുപ്പിക്കുന്ന വൻ തിരകളെ തലകറക്കുന്ന ഉയരങ്ങളെ പറിഞ്ഞുപോകുന്ന വേഗങ്ങളെ...... ഞാൻ ഇര കർമ്മബന്ധങ്ങളുടെ നിറസഞ്ചിയുമായി പായുന്നവൻ..... മുന്നിലെ വഴികളിൽ നിനക്കു മുഖം തിരിച്ചു നടക്കുന്നവൻ.... നിത്യസഞ്ചാരി നീ ഇരയെ തിരയുന്നവൻ പതിയിരുന്ന് എയ്യുന്നവൻ പ്രാപ്പിടിയനെ പോലെ എന്നും പിന്നാലെ ...... ഈ കടലാസിൽ മഷി പടരുമ്പോഴും പിന്നിൽ നിന്റെ പദചലനം പച്ചമാംസത്തിന്റെ കരിഞ്ഞമണം തിലോദകമുണ്ണുന്ന ചിറകടികൾ.... എനിക്കു നിന്നെ ഭയമാണ്... എങ്കിലും..... എങ്കിലും നിന്നെ ഞാൻ പ്രണയിക്കുന്നു നിന്റെ നിഗൂഢതയെ സ്നേഹിക്കുന്നു നിന്റെ ആഴങ്ങളിലലിയാൻ കൊതിക്കുന്നു

മഹാകാലം

മഹാകാലം ********************** കാർന്നു തിന്നുന്ന വിഷനീലിമയെ ഉള്ളിലടക്കി അവൻ ചിരിച്ചു, നിറനിലാവുപോലെ ആ ചിരി രാഗവും താളവും ലയവുമായി... ധ്യാനബോധങ്ങളുടെ നിത്യതയായി... ഉരുകിത്തിളക്കുന്ന അകക്കണ്ണിനെ എന്നോ മറക്കാനും മറയ്ക്കാനും പഠിച്ചു ചലനവേഗങ്ങളെ കയ്യിലൊതുക്കി കാമഭോഗവേഗങ്ങളുടെ കലയായി ജീവന്റെ ഊർജ്ജമായി അവനിൽ പൂർണ്ണപുരുഷൻ പിറന്നു പാതി പകുത്ത് പ്രകൃതി പിറന്നു. ചുറ്റും ജീവജലപ്രവാഹമൊഴുകി അവൻ ഭോഗിയും യോഗിയും വൈരാഗിയുമായി നിത്യതയും സത്യവും ശിവവുമായി ആദിയും അനന്തവുമായി ഹിമമുടിയിലെ പുണ്യമായി ഉള്ളിൽ പുകഞ്ഞു തീവമിക്കുന്ന കാളകൂടത്തിനെയടക്കി നീണ്ടുനിവർന്ന കാലസർപ്പത്തിനെ വാരിയണിഞ്ഞു കൊണ്ടവൻ കാലമായി..... മഹാകാലം

ഇണ

ഇണ  ************ അവൻ, വെള്ളക്കുപ്പായത്തിൽ  കരിപുരണ്ട ചിന്തകളുമായി ഇരയെ തിരഞ്ഞു ദർശനങ്ങൾ ചവച്ചു തുപ്പി വല തീർത്തു നാറ്റം മറയ്ക്കാൻ ഊദിന്റെ മണമണിഞ്ഞു കൈകളിൽ കാരിരുമ്പിന്റെ മുള്ളണിഞ്ഞു കണ്ണിൽ കാമത്തിന്റെ തീ നിറച്ചു കാളകൂടങ്ങളെ രേതസ്സാക്കി വായിൽ പുരോഗമനങ്ങൾ വിഴുപ്പലക്കി വലയ്ക്കുള്ളിലെ ചതിച്ചുഴിയിൽ പതുങ്ങി ഇരയെ കാത്തു ... അവൾ, നിത്യ പ്രണയിനി, സ്വപ്ന സഞ്ചാരിണി അണുവണുവാവോളം കാമം കൊതിച്ചവൾ... പുല്ലിലും പുഴുവിലും സത്തറിഞ്ഞവൾ മാതളത്തിന്റെ മണമുള്ളവൾ ഭോഗവേഗങ്ങളെ താളമാക്കുന്നവൾ ഉന്മാദിനി, നിമിഷങ്ങളിലെ പൂർണ്ണത അഴിക്കുന്തോറും മുറുകുന്ന കുരുക്കു വീഴുമ്പോൾ അവൾ കരഞ്ഞില്ല, പകച്ചുമില്ല തേടിയത് ഇണയെ, അവനിലെ ദർശനങ്ങളുടെ തോഴനെ.... വിഷപ്പല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ കൊതിച്ചത് പ്രണയവേഗങ്ങളുടെ ചൂട് അവളുടെ വർന്നച്ചിറകുകൾ അവനരിഞ്ഞു പരുക്കൻ കരിമ്പടമിട്ടു വലിഞ്ഞു മുറുക്കി അപ്പോഴും അവൾ കേണത് അത്തർ മണക്കുന്ന രാത്രികൾ..... സത്തയൂറ്റി ചവച്ചുതുപ്പി വലയിൽ നിന്നും അവൻ അവളെയെറിഞ്ഞു..... കാരിരുമ്പിന്റെ കനത്ത പൂട്ടുള്ള ചാണകച്ചാലൊഴുകുന്ന പറമ്പിൽ അവിടെ അവൾ നിത്യത കൊതിച്ചു ഭൗമയോനിയിലൂടെയുണരാൻ, വളരാൻ പടരാൻ നിറയാൻ അറിയാൻ......

സ്വാതന്ത്ര്യം

അയാൾ ********** അയാൾ തുരുമ്പെടുത്ത ആണിയിൽ നിന്നും കൈ പറിച്ചെടുത്തു. ചോര പൊടിയുന്നുണ്ടായിരുന്നു. കെട്ടുകൾ അഴിച്ചു പതിയെ പുറത്തേക്ക്. ഉടുതുണിയോ മറുതുണിയോ ഇല്ലായെന്ന കാര്യം അലട്ടിയതേയില്ല. അപ്പോഴും അകത്ത് , അന്നുകേട്ട കുമ്പസാരത്തിന്റെ ഇക്കിളിക്കഥകൾ അജപാലകരുടെ മുറികളിൽ നിന്നും മുഴങ്ങുന്നുണ്ടായിരുന്നു. അയാൾ തെരുവിലിറങ്ങി. അനുഗമിക്കാൻ സുവിശേഷമെഴുത്തുകാരോ ഒറ്റുകാരനോ ഉണ്ടായിരുന്നില്ല. അവരൊക്കെ അപേക്ഷ സമർപ്പിക്കുന്നതിന്റെയും മധ്യസ്ഥം വഹിക്കുന്നതിന്റെയും തിരക്കിലായിരുന്നു . തണുത്തകാറ്റേറ്റപ്പോൾ അയാൾക്ക്‌ ആശ്വാസം തോന്നി. ഒരു കടത്തിണ്ണയിൽ തെരുവുനായയുടെ അടുത്ത് തോഴനെ കാത്തിരുന്നു. തോഴൻ ********** തോഴൻ തിരക്കിലായിരുന്നു. മേലിൽ ചാർത്തിയ നേർച്ചപ്പണ്ടങ്ങൾ വലിച്ചെറിയുന്ന തിരക്കിൽ തന്റെ പ്രിയപ്പെട്ട തണ്ടൊടിഞ്ഞ മുളന്തന്ടെടുത്ത് പതിയെ വിളിച്ചു നോക്കി. ഇപ്പൊഴും നാദം പൊഴിക്കുന്നുണ്ട്‌. അയാളുടെ വലിയ കറുത്ത കണ്ണുകൾ തിളങ്ങി. പുറത്തെ വിശാലമായ കുളത്തിൽ അയാള് നീന്തിത്തുടിച്ചു. മേലാകെ പൂശിയിരുന്ന മായം കലർന്ന ചന്ദനപ്പൊടി വെള്ളത്തിൽ പടര്ന്നു. മതിലു ചാടി പുറത്ത് കടക്കുന്നത്‌ കാവൽക്കാരൻ കണ്ടു. പക്ഷെ അയാള് തടഞ്ഞില്ല...

പരിണാമം

വാനരൻ കൊടുംകാട്ടിലൊരിരുകാലിമൃഗം  ഇണയെ തിരഞ്ഞു . തേന്‍ കുടിച്ചും പഴം പറിച്ചും പല്ലിളിച്ചും യുഗങ്ങൾ താണ്ടി . കാട് ചോദിച്ചു നീയാര് ഞാൻ മരഭോജി മരത്തിലെ പുഴുവും പഴവും ഏറെ പ്രിയം മരം ചിരിച്ചു കിളിയും മരവും കൂട്ടായ് മാറി ചില്ലകൾ തോറും ഊഞ്ഞാലാടി. ********************************** നരൻ ഗുഹയ്കുള്ളിലെ തീയിൽ ഇരയെ ചുട്ടു തിന്നുമ്പോൾ അവൻ എന്നോ മുറിഞ്ഞു പോയ വാലിനെയോർത്ത് ചിരിച്ചു. മരവും കടുവയും കാളയും അവനോടു കൂട്ടുകൂടി അവർ ചോദിച്ചു നീയാര്? ഞാൻ ഇരഭോജി മീനും മൃഗവും പഴവും എനിക്കു സമം അന്നാദ്യമായി കടുവ ചിരിച്ചു കാള വാലാട്ടി അവർക്കു തണലേകിയ മരം ധ്യാനിച്ചു പഴത്തിൽ പാതി കാളയോടും മൃഗത്തിൽ പാതി കടുവയോടും അവൻ പങ്കിട്ടു ****************************** അനരൻ കമ്പിയിൽ കോർത്ത തോഴന്റെ മാംസം ചുട്ടു തിന്നുമ്പോൾ അവൻ ചിരിച്ചില്ല. കുടൽ തിന്നാൻ വന്ന കഴുകനും മലം തിന്നാൻ വന്ന പന്നിയും അവനോടു ചോദിച്ചു നീയാര് ഞാൻ മതഭോജി അന്നാദ്യമായി കഴുകൻ പകച്ചു പന്നി മൂക്ക് പൊത്തി കുറ്റിയറ്റുപോയ മരം സ്വപ്നങ്ങളിൽ വേരു ചികഞ്ഞു. തീറ്റ നിർത്തി അവൻ പോകുമ്പോൾ എച്ചിലുകൾ ബാക്കിയായി അവനു വീണ്ടും വാലുമുളച...

അഭിശപ്ത

നീ അഭിശപ്ത വെറും വാരിയെല്ല്  ഞങ്ങൾ ദർശനങ്ങളെഴുതിയ പ്രവാചകർ, മഹാമനീഷികൾ ഞങ്ങളുടെ ആചാര്യർ വേദജ്ഞരത്രേ നിൻ നിഴലേറ്റാൽ സ്ഖലിക്കുന്നവർ നീയോ! തീണ്ടാരിയാവുന്ന അശുദ്ധ വർഗ്ഗം. തീണ്ടാപ്പാടകലെ മാറി നിന്നോണം ഞങ്ങൾ പുരുഷായുസുള്ളവർ , പ്രപഞ്ചത്തിന്റെ നെടുംതൂണ് നീയോ! പെറ്റുകൂട്ടുന്ന അധമവർഗ്ഗം ആദിപാപത്തിൽ വഴിപിഴച്ച്ചവൾ വെറും കല്ലുവിഗ്രഹം ഞങ്ങൾ പൂജിക്കുമ്പോൾ മിണ്ടാതിരുന്നോണം കാളിയും ചാമുണ്ഡിയും മുച്ചിലോട്ടമ്മയുമായി ഞങ്ങൾ, ആണുങ്ങൾ നിന്നെ കെട്ടിയാടും പ്രതിപുരുഷരായി വരം ചൊരിയും വെളിച്ചപ്പെട്ടലറും നീ ദൂരെമാറി കണ്ണടച്ചു നിന്നോണം നന്നായി തൊഴുതോണം പിതാവും പുത്രനും ഞങ്ങൾക്കുള്ളത് ത്രിത്വത്തിന്റെ കാവലാളത്രേ ഞങ്ങൾ സുവിശേഷങ്ങൾ ഞങ്ങളെഴുതുമ്പോൾ ദൈവപുത്രമണവാട്ടിയായി ഒരുങ്ങി നിന്നോണം ഞങ്ങൾ തീർഥങ്കരന്മാരും ബോധിസത്വന്മാരും തലപ്പാവുചുറ്റിയ ഗുരുപരമ്പരകളുമാണ് ഞങ്ങളുടെ വേദഗ്രന്ഥത്തിന്റെ മൂല നിനക്കായൊഴിച്ചിടും അതിന്റെ എച്ചിൽ തുണ്ടുകളുണ്ട് നീ തൃപ്തിയടഞ്ഞോണം ഞങ്ങൾ ശരീ അത്തിന്റെ സംരക്ഷകർ നിനക്കായി നിയമം പണിയുന്നവർ പ്രവാചകപരമ്പരയിൽ ഗർവ്വുള്ളവർ നീ മുഖം മറച്ചു മൂലയ്ക്കിരുന്നോണം ഗര്ഭിണിയായ ന...

ബുദ്ധൻ

Image
ബുദ്ധൻ ********* വഴിവക്കിലെ വാണിഭക്കാരന്റെ ബുദ്ധക്കോലം ചൊല്ലിയത് ബുദ്ധൻ എന്ന നാമത്തിന്റെ നാനാർത്ഥങ്ങൾ  ബുദ്ധൻ- ആദ്യന്തമില്ലാത്ത പുഴ തഥാഗതനു തണലേകിയ മരം ഉള്ളിൽ വിരിഞ്ഞ മണിപദ്മത്തിന്റെ ബോധം ഒളിയമ്പേറ്റ ധ്യാനത്തിന്റെ ഗീത ബുദ്ധൻ- പ്രാണനേകിയ അമ്മയുടെ ചൂട് കുരിശേറിയ കനിവിന്റെ നോവ്‌ തലയറുത്ത ബലിമൃഗത്തിന്റെ ചോര ഭക്ഷണമായ ബോധിസത്വന്റെ മാംസം ബുദ്ധൻ- മരുഭൂമിയിലെ നീരുറവ നിറവയറിന്റെ നൊമ്പരം പുനർജനിച്ച മണ്ണിന്റെ വിശുദ്ധി ബലിക്കാക്കയുണ്ട ഒരുരുളച്ചോറ്‌ ബുദ്ധൻ- തോക്കിനെ തോൽപ്പിച്ച മോണകാട്ടിയ ചിരി കണ്ണീരൊപ്പിയ തിരുവസ്ത്രം പുസ്തകമെടുത്ത മൈലഞ്ചിക്കൈകൾ നിരാഹാരം വരിച്ച ദഹനേന്ദ്രിയങ്ങൾ ബുദ്ധൻ- ഭിക്ഷാപാത്രത്തിൽ വീണ ഒറ്റരൂപാനാണയം കപട സദാചാരത്തിനെതിരെ ചൂണ്ടിയ വിരൽ ചവിട്ടേറ്റു വീണവൻ ഉയർത്തിക്കെട്ടിയ കൊടി പടക്കളങ്ങൾ താണ്ടിവന്ന കുതിരയുടെ വേഗം ബുദ്ധൻ- തുള്ളിമണലിലുറങ്ങുന്ന മണലാരണ്യം നീർക്കുമിളയിലെ പ്രപഞ്ചം അഹം അഴിച്ചു വച്ച ബോധം ഇന്നിലെക്കു തുറന്നു വച്ച കണ്ണുകൾ

വെളിപാട്

Image
ഊഴം   --------- അരങ്ങൊഴിഞ്ഞ നർത്തകന്റെ അനാഥത്വം പേറിയ ചിലമ്പും അരമണിയും അവനെത്തിരഞ്ഞു ഉപാസകനെ, അവന്റെ വരവിനായ് . ആളൊഴിഞ്ഞ കാവിലെ ഏകാന്തതയിൽ നിയോഗത്തിനായ് കാതോർത്ത് മണ്മറഞ്ഞവന്റെ ധ്യാനവും ബോധവും പേറി അവൻ ഇരുന്നു. ഉള്ളിലെരിയുന്ന വേദനകളിൽ നിന്നും ബോധപൂർവം അകന്നു. വീട്ടിലെ എരിയാൻ മറന്ന അടുപ്പിന്റെ ദൈന്യതയെ മറന്നു അരവയറിന്റെ വിലാപം മറന്നു മറവിയെയും മറന്ന നാളിൽ അവൻ ശൂന്യനായി പൂജ്യനായി പൂജനീയനുമായി ഏതോ വിശുദ്ധയാമത്തിൽ അവന്റെ ഊഴം വന്നു പുതിയ നിയോഗത്തിന്റെ പുണ്യം ചിലമ്പും പള്ളിവാളും അണിഞ്ഞപ്പോൾ അവൻ അറിഞ്ഞു ആഭരണമല്ല ആചരണത്തിന്റെ നേര് ഉടൽ ---------- അവന്റെ ഉടൽ തിരഞ്ഞത് ആദി താളം താളത്തിലെ 'ത' താണ്ഡവമാടി 'ള' ലാസ്യമാടി അവനിൽ സൃഷ്ടിയുണ്ടായി വേദനയുണ്ടായി ഉന്മാദമുണ്ടായി പ്രണയമുണ്ടായി കാമമുണ്ടായി വിരഹമുണ്ടായി അവൻ അറിഞ്ഞു പുരുഷന്‍ പ്രകൃതിയോടരുളിയ താളം രുദ്രതാളം ഗംഗാതാളം ഒഴുക്കിന്റെ താളം വന്യതയുടെ താളം ജീവതാളം മരണതാളം അവന്റെ താളം തുടര്ന്നു കൊണ്ടേയിരുന്നു... ഉടൽ മനമൊത്താടിയപ്പോൾ അവൻ അവളുടെ വന്യതാളമറിഞ്ഞു അവന്റെയും അവളുടെയും താളമൊന്നായി താളവാദ്യലയങ്ങള്‍ ഒന്നായി ...

സൂര്യകാലടി മന

Image
 സൂര്യകാലടി മന    മനുഷ്യന്‍ .  ആദിയില്‍ യാത്ര തുടങ്ങിയവൻ.  അറിവ് തേടിയുള്ള യാത്ര.  അനാദിയും അനന്തവുമായ യാത്ര.  ഈ യാത്രയില്‍ നേടുന്നതെല്ലാം പുണ്യം തന്നെ.  കടപ്പാട് ഈ പ്രകൃതിയോടു.  പിന്നെ പലപേരുകളില്‍ വിളിക്കപ്പെടുന്ന ആ മഹാശക്തിയോടും . വിശ്വാസ ങ്ങൾ പലതായിരിക്കാം.  അവിശ്വാസവും.  ഇവിടെ യാത്രക്കാരൻ വെറും കാഴ്ച്ചക്കാരൻ .  ഒന്നിനെയും  നിഷേധിക്കാതെ, ഇടപെടാതെ ചുറ്റുംകാണുന്ന ഇന്നിന്റെ കാ ഴ്ച്ചകളുടെ ദൃക് സാക്ഷി  ഈ യാത്ര മരണാനന്തരം തേടി.    യാത്ര അവസാനിച്ചത്‌ സൂര്യകാലടി മനയില്‍.  ഐതീഹ്യമാലയില്‍ പറയുന്ന അതേ  മന തന്നെ.  കോട്ടയത്താണിത്.  എന്റെ കൂടെ സുഹൃത്തുകളായ ആലീസും അജിത്തും.  ഉള്ളില്‍  സംശയങ്ങളും ചോദ്യങ്ങളുമായി ഞങ്ങള്‍ അതിരാവിലെ മനയില്‍ എത്തി.  ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു.  വിശാലമായ പറമ്പ്.  അല്‍പ്പം ഉയര്‍ന്ന സ്ഥലത്താണ് മന.  ചുറ്റിയൊഴുകുന്നത് മീനച്ച്ചലാറ് .  പ്രശാന്തമായ സ്ഥലം. ഈ യാത്രക്ക് ഒരുങ്ങും മുന്പ്   നടത്തിയ ഗവേഷണത്തിൽ...

തിരുവില്വാമലയിലെ വിശേഷങ്ങള്‍

Image
വില്വദ്രിനാഥന്‍ ക്ഷേത്രം  ഋഷി മധു ഛന്ദസ്സ്  ഭാരതപ്പുഴ  വില്വമാലയിലെ കരിഞ്ഞുണങ്ങിയ കാട്  പുനര്‍ജ്ജനി നൂഴല്‍ പുനര്‍ജ്ജനി ഗുഹ  അനാദിയില്‍ നിന്നും അനന്തതയിലേക്കുള്ള യാത്ര.  അതാണ്‌  ജീവിതം.  മോക്ഷ മാര്‍ഗത്തിലേക്കുള്ള വഴി.  ഇന്നലെ കണ്ടതും ഇന്ന് കാണുന്നതും ഇനി വന്നു ചെരുന്നതുമെല്ലാം എന്റെതല്ലെന്നും  എന്നാല്‍ എല്ലാം എന്നിലുള്ളതാണെന്നും  ഉള്ള അപാരമായ തിരിച്ചറിവ്.    മോക്ഷത്തിന്റെ ഹിമാലയം കയറുമ്പോഴും അറിവിന്റെ കടലാഴത്തിലേക്ക്      ഊളിയിടുംപോഴും     മനുഷ്യന്‍ തേടിയ ചിന്ത.  നിര്‍വാണ മാര്ഗ്ഗത്തിലെക്കുള്ള ബോധയാത്ര.  വിശ്വം മുഴുവന്‍ പടര്‍ന്നു പന്തലിക്കുംപോഴും തഥാഗതന്‍മാര്‍ക്ക് തണലെകുംപോഴും  ഉള്‍ക്കാമ്പുകളിലേക്ക്        വെരൂന്നുമ്പൊ ഴും     ഉള്ളില്‍  നിറയുന്നത് ധ്യാനം.  പിന്നെ അപാരമായ നിസ്സംഗതയും. കുറച്ചു നാള്‍ മുന്പ് രണ്ടു ദിവസം തിരുവില്വാമലയില്‍ തങ്ങേണ്ടി വന്നു.  വരണ്ടുണങ്ങി കിടക്കുമ്പോഴും ഉള്ളില്‍ മോക്ഷത്തിന്റെ പ്രണവന...

ബോധോദയത്തിലേക്കുള്ള യാത്ര

Image
ബോധമായിരുന്നു ഞാന്‍ ഒരു സംസ്കൃതിയുടെ ബോധം ഏറെ നാള്‍ ഞാന്‍ മണ്ണിനടിയില്‍ കിടന്നു. ഉണര്‍വിനും ഉയിരിനുമായി. ചിലര്‍ എന്നെ തേടി വന്നു; ഞാന്‍ ചിരിച്ചു അവര്‍ പറഞ്ഞു "എനിക്ക് ബോധമില്ലെന്നു'. അപ്പോഴും എനിക്ക് ബോധ്യമുണ്ടായിരുന്നു ഒരു നാള്‍ അവര്‍ക്ക് ബോധമുണ്ടാകുമെന്ന ബോധ്യം മറ്റുചിലര്‍ക്ക് അവരും ഞാനുംഒന്ന് തന്നെയാണത്രേ! അവര്‍ പറഞ്ഞു 'അഹം ബ്രഹ്മാസ്മി' ഇനിയൊരു കൂട്ടര്‍ക്ക് ഞാന്‍ കിട്ടാക്കനി അവര്‍ എന്നെയും പേറി എന്നെ അന്വേഷിച്ചു നടന്നു. പിന്നെ വേറെ ചിലര്‍ , അവര്‍ ഒറ്റമുണ്ടുടുത്ത് ഒറ്റയ്ക്ക് നടന്നു. അവരെന്നെ കണ്ടെത്തി. അവര്‍ എനിക്ക് വെള്ളം തന്നു ജീവവായു തന്നു; എന്നെ താലോലിച്ചു ഞാന്‍ അവര്‍ക്കായി വളര്‍ന്നു. തണലേകാന്‍ പടര്‍ന്നു പന്തലിച്ചു അവര്‍ എന്‍റെ ചുവട്ടിലിരുന്നപ്പോള്‍ അവര്‍ക്കും എനിക്കും ബോധോദയമുണ്ടായി ഞാന്‍ ബോധിവൃക്ഷവും അവര്‍ ബോധിസത്വന്മാരും ആയി അവര്‍ക്ക് ചിറകു മുളച്ചു. എന്‍റെ ചില്ലകളില്‍ അവര്‍ കൂടുകൂട്ടി.

തര്‍പ്പണം

Image
ഭൂതകാലത്തിന് ബലിയിടല്‍ മനസിന്‍റെ നെരിപ്പോടില്‍ നീറുന്ന ഓര്‍മ്മകളെ നിമഞ്ജനം ചെയ്യല്‍ ഗതിയില്ലാതലയുന്ന പിതൃക്കള്‍ക്ക് മോക്ഷമേകല്‍ പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചവര്‍ക്ക് ഇന്നിന്‍റെ ഉപകാരസ്മരണ ഇന്നലെയുടെ വേദനകളെ എള്ളും മലരും പഴവും അന്നവും ചേര്‍ത്ത് ഇന്നിന്‍റെ ചരാചരങ്ങള്‍ക്ക് സമര്‍പ്പണം ഒടുവില്‍ നമ്മേയും കാത്ത് ഒരു കറുത്തവാവ് ഒരു പിണ്ഡം ഒരു തര്‍പ്പണത്തറ പിന്നെ കുറെ ബാലിക്കാക്കളും.......