Posts

Showing posts from May, 2014

സൂര്യകാലടി മന

Image
 സൂര്യകാലടി മന    മനുഷ്യന്‍ .  ആദിയില്‍ യാത്ര തുടങ്ങിയവൻ.  അറിവ് തേടിയുള്ള യാത്ര.  അനാദിയും അനന്തവുമായ യാത്ര.  ഈ യാത്രയില്‍ നേടുന്നതെല്ലാം പുണ്യം തന്നെ.  കടപ്പാട് ഈ പ്രകൃതിയോടു.  പിന്നെ പലപേരുകളില്‍ വിളിക്കപ്പെടുന്ന ആ മഹാശക്തിയോടും . വിശ്വാസ ങ്ങൾ പലതായിരിക്കാം.  അവിശ്വാസവും.  ഇവിടെ യാത്രക്കാരൻ വെറും കാഴ്ച്ചക്കാരൻ .  ഒന്നിനെയും  നിഷേധിക്കാതെ, ഇടപെടാതെ ചുറ്റുംകാണുന്ന ഇന്നിന്റെ കാ ഴ്ച്ചകളുടെ ദൃക് സാക്ഷി  ഈ യാത്ര മരണാനന്തരം തേടി.    യാത്ര അവസാനിച്ചത്‌ സൂര്യകാലടി മനയില്‍.  ഐതീഹ്യമാലയില്‍ പറയുന്ന അതേ  മന തന്നെ.  കോട്ടയത്താണിത്.  എന്റെ കൂടെ സുഹൃത്തുകളായ ആലീസും അജിത്തും.  ഉള്ളില്‍  സംശയങ്ങളും ചോദ്യങ്ങളുമായി ഞങ്ങള്‍ അതിരാവിലെ മനയില്‍ എത്തി.  ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു.  വിശാലമായ പറമ്പ്.  അല്‍പ്പം ഉയര്‍ന്ന സ്ഥലത്താണ് മന.  ചുറ്റിയൊഴുകുന്നത് മീനച്ച്ചലാറ് .  പ്രശാന്തമായ സ്ഥലം. ഈ യാത്രക്ക് ഒരുങ്ങും മുന്പ്   നടത്തിയ ഗവേഷണത്തിൽ  മന ഒരു താന്ത്രിക മാന്ത്രിക സ്ഥാനമാണെന്നും ഇവിടുത്തെ ഭട്ടതിരിമാർ ഗൂഡമായ താന്ത്രിക വിദ്യകളുടെ പിന്തുടര്ച്ച്ചാവകാശികൾ ആണെന്നും മനസിലാക്കിയിരുന്നു .   തന്റ