Posts

Showing posts from 2014

വെളിപാട്

Image
ഊഴം   --------- അരങ്ങൊഴിഞ്ഞ നർത്തകന്റെ അനാഥത്വം പേറിയ ചിലമ്പും അരമണിയും അവനെത്തിരഞ്ഞു ഉപാസകനെ, അവന്റെ വരവിനായ് . ആളൊഴിഞ്ഞ കാവിലെ ഏകാന്തതയിൽ നിയോഗത്തിനായ് കാതോർത്ത് മണ്മറഞ്ഞവന്റെ ധ്യാനവും ബോധവും പേറി അവൻ ഇരുന്നു. ഉള്ളിലെരിയുന്ന വേദനകളിൽ നിന്നും ബോധപൂർവം അകന്നു. വീട്ടിലെ എരിയാൻ മറന്ന അടുപ്പിന്റെ ദൈന്യതയെ മറന്നു അരവയറിന്റെ വിലാപം മറന്നു മറവിയെയും മറന്ന നാളിൽ അവൻ ശൂന്യനായി പൂജ്യനായി പൂജനീയനുമായി ഏതോ വിശുദ്ധയാമത്തിൽ അവന്റെ ഊഴം വന്നു പുതിയ നിയോഗത്തിന്റെ പുണ്യം ചിലമ്പും പള്ളിവാളും അണിഞ്ഞപ്പോൾ അവൻ അറിഞ്ഞു ആഭരണമല്ല ആചരണത്തിന്റെ നേര് ഉടൽ ---------- അവന്റെ ഉടൽ തിരഞ്ഞത് ആദി താളം താളത്തിലെ 'ത' താണ്ഡവമാടി 'ള' ലാസ്യമാടി അവനിൽ സൃഷ്ടിയുണ്ടായി വേദനയുണ്ടായി ഉന്മാദമുണ്ടായി പ്രണയമുണ്ടായി കാമമുണ്ടായി വിരഹമുണ്ടായി അവൻ അറിഞ്ഞു പുരുഷന്‍ പ്രകൃതിയോടരുളിയ താളം രുദ്രതാളം ഗംഗാതാളം ഒഴുക്കിന്റെ താളം വന്യതയുടെ താളം ജീവതാളം മരണതാളം അവന്റെ താളം തുടര്ന്നു കൊണ്ടേയിരുന്നു... ഉടൽ മനമൊത്താടിയപ്പോൾ അവൻ അവളുടെ വന്യതാളമറിഞ്ഞു അവന്റെയും അവളുടെയും താളമൊന്നായി താളവാദ്യലയങ്ങള്‍ ഒന്നായി

സൂര്യകാലടി മന

Image
 സൂര്യകാലടി മന    മനുഷ്യന്‍ .  ആദിയില്‍ യാത്ര തുടങ്ങിയവൻ.  അറിവ് തേടിയുള്ള യാത്ര.  അനാദിയും അനന്തവുമായ യാത്ര.  ഈ യാത്രയില്‍ നേടുന്നതെല്ലാം പുണ്യം തന്നെ.  കടപ്പാട് ഈ പ്രകൃതിയോടു.  പിന്നെ പലപേരുകളില്‍ വിളിക്കപ്പെടുന്ന ആ മഹാശക്തിയോടും . വിശ്വാസ ങ്ങൾ പലതായിരിക്കാം.  അവിശ്വാസവും.  ഇവിടെ യാത്രക്കാരൻ വെറും കാഴ്ച്ചക്കാരൻ .  ഒന്നിനെയും  നിഷേധിക്കാതെ, ഇടപെടാതെ ചുറ്റുംകാണുന്ന ഇന്നിന്റെ കാ ഴ്ച്ചകളുടെ ദൃക് സാക്ഷി  ഈ യാത്ര മരണാനന്തരം തേടി.    യാത്ര അവസാനിച്ചത്‌ സൂര്യകാലടി മനയില്‍.  ഐതീഹ്യമാലയില്‍ പറയുന്ന അതേ  മന തന്നെ.  കോട്ടയത്താണിത്.  എന്റെ കൂടെ സുഹൃത്തുകളായ ആലീസും അജിത്തും.  ഉള്ളില്‍  സംശയങ്ങളും ചോദ്യങ്ങളുമായി ഞങ്ങള്‍ അതിരാവിലെ മനയില്‍ എത്തി.  ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു.  വിശാലമായ പറമ്പ്.  അല്‍പ്പം ഉയര്‍ന്ന സ്ഥലത്താണ് മന.  ചുറ്റിയൊഴുകുന്നത് മീനച്ച്ചലാറ് .  പ്രശാന്തമായ സ്ഥലം. ഈ യാത്രക്ക് ഒരുങ്ങും മുന്പ്   നടത്തിയ ഗവേഷണത്തിൽ  മന ഒരു താന്ത്രിക മാന്ത്രിക സ്ഥാനമാണെന്നും ഇവിടുത്തെ ഭട്ടതിരിമാർ ഗൂഡമായ താന്ത്രിക വിദ്യകളുടെ പിന്തുടര്ച്ച്ചാവകാശികൾ ആണെന്നും മനസിലാക്കിയിരുന്നു .   തന്റ

തിരുവില്വാമലയിലെ വിശേഷങ്ങള്‍

Image
വില്വദ്രിനാഥന്‍ ക്ഷേത്രം  ഋഷി മധു ഛന്ദസ്സ്  ഭാരതപ്പുഴ  വില്വമാലയിലെ കരിഞ്ഞുണങ്ങിയ കാട്  പുനര്‍ജ്ജനി നൂഴല്‍ പുനര്‍ജ്ജനി ഗുഹ  അനാദിയില്‍ നിന്നും അനന്തതയിലേക്കുള്ള യാത്ര.  അതാണ്‌  ജീവിതം.  മോക്ഷ മാര്‍ഗത്തിലേക്കുള്ള വഴി.  ഇന്നലെ കണ്ടതും ഇന്ന് കാണുന്നതും ഇനി വന്നു ചെരുന്നതുമെല്ലാം എന്റെതല്ലെന്നും  എന്നാല്‍ എല്ലാം എന്നിലുള്ളതാണെന്നും  ഉള്ള അപാരമായ തിരിച്ചറിവ്.    മോക്ഷത്തിന്റെ ഹിമാലയം കയറുമ്പോഴും അറിവിന്റെ കടലാഴത്തിലേക്ക്      ഊളിയിടുംപോഴും     മനുഷ്യന്‍ തേടിയ ചിന്ത.  നിര്‍വാണ മാര്ഗ്ഗത്തിലെക്കുള്ള ബോധയാത്ര.  വിശ്വം മുഴുവന്‍ പടര്‍ന്നു പന്തലിക്കുംപോഴും തഥാഗതന്‍മാര്‍ക്ക് തണലെകുംപോഴും  ഉള്‍ക്കാമ്പുകളിലേക്ക്        വെരൂന്നുമ്പൊ ഴും     ഉള്ളില്‍  നിറയുന്നത് ധ്യാനം.  പിന്നെ അപാരമായ നിസ്സംഗതയും. കുറച്ചു നാള്‍ മുന്പ് രണ്ടു ദിവസം തിരുവില്വാമലയില്‍ തങ്ങേണ്ടി വന്നു.  വരണ്ടുണങ്ങി കിടക്കുമ്പോഴും ഉള്ളില്‍ മോക്ഷത്തിന്റെ പ്രണവനാദം മുഴക്കുന്ന ഒരു ഗ്രാമം.       വില്വാദ്രിനാഥന്‍റെ  ഭൂമി.  ശിലായോനി പുനര്ജ്ജനി,  ചുറ്റിയൊഴുകുന്ന സാക്ഷാല്‍ നിള. വീശിയടിക്കുന്ന ഉഷ്നക്കാറ്റ്,   ധ്യാന