വെളിപാട്
---------
അരങ്ങൊഴിഞ്ഞ നർത്തകന്റെ
അനാഥത്വം പേറിയ ചിലമ്പും അരമണിയും
അവനെത്തിരഞ്ഞു
ഉപാസകനെ, അവന്റെ വരവിനായ് .
ആളൊഴിഞ്ഞ കാവിലെ ഏകാന്തതയിൽ
നിയോഗത്തിനായ് കാതോർത്ത്
മണ്മറഞ്ഞവന്റെ ധ്യാനവും ബോധവും പേറി
അവൻ ഇരുന്നു.
ഉള്ളിലെരിയുന്ന വേദനകളിൽ നിന്നും
ബോധപൂർവം അകന്നു.
വീട്ടിലെ എരിയാൻ മറന്ന അടുപ്പിന്റെ
ദൈന്യതയെ മറന്നു
അരവയറിന്റെ വിലാപം മറന്നു
മറവിയെയും മറന്ന നാളിൽ
അവൻ ശൂന്യനായി പൂജ്യനായി
പൂജനീയനുമായി
ഏതോ വിശുദ്ധയാമത്തിൽ അവന്റെ ഊഴം വന്നു
പുതിയ നിയോഗത്തിന്റെ പുണ്യം
ചിലമ്പും പള്ളിവാളും അണിഞ്ഞപ്പോൾ അവൻ അറിഞ്ഞു
ആഭരണമല്ല ആചരണത്തിന്റെ നേര്
അരങ്ങൊഴിഞ്ഞ നർത്തകന്റെ
അനാഥത്വം പേറിയ ചിലമ്പും അരമണിയും
അവനെത്തിരഞ്ഞു
ഉപാസകനെ, അവന്റെ വരവിനായ് .
ആളൊഴിഞ്ഞ കാവിലെ ഏകാന്തതയിൽ
നിയോഗത്തിനായ് കാതോർത്ത്
മണ്മറഞ്ഞവന്റെ ധ്യാനവും ബോധവും പേറി
അവൻ ഇരുന്നു.
ഉള്ളിലെരിയുന്ന വേദനകളിൽ നിന്നും
ബോധപൂർവം അകന്നു.
വീട്ടിലെ എരിയാൻ മറന്ന അടുപ്പിന്റെ
ദൈന്യതയെ മറന്നു
അരവയറിന്റെ വിലാപം മറന്നു
മറവിയെയും മറന്ന നാളിൽ
അവൻ ശൂന്യനായി പൂജ്യനായി
പൂജനീയനുമായി
ഏതോ വിശുദ്ധയാമത്തിൽ അവന്റെ ഊഴം വന്നു
പുതിയ നിയോഗത്തിന്റെ പുണ്യം
ചിലമ്പും പള്ളിവാളും അണിഞ്ഞപ്പോൾ അവൻ അറിഞ്ഞു
ആഭരണമല്ല ആചരണത്തിന്റെ നേര്
ഉടൽ
----------
അവന്റെ ഉടൽ തിരഞ്ഞത് ആദി താളം
താളത്തിലെ 'ത' താണ്ഡവമാടി
'ള' ലാസ്യമാടി
അവനിൽ സൃഷ്ടിയുണ്ടായി വേദനയുണ്ടായി
ഉന്മാദമുണ്ടായി പ്രണയമുണ്ടായി
കാമമുണ്ടായി വിരഹമുണ്ടായി
അവൻ അറിഞ്ഞു പുരുഷന്‍ പ്രകൃതിയോടരുളിയ താളം
രുദ്രതാളം ഗംഗാതാളം
ഒഴുക്കിന്റെ താളം വന്യതയുടെ താളം
ജീവതാളം മരണതാളം
അവന്റെ താളം തുടര്ന്നു കൊണ്ടേയിരുന്നു...
ഉടൽ മനമൊത്താടിയപ്പോൾ
അവൻ അവളുടെ വന്യതാളമറിഞ്ഞു
അവന്റെയും അവളുടെയും താളമൊന്നായി
താളവാദ്യലയങ്ങള്‍ ഒന്നായി
അനശ്വരതയുടെ താളം ആദിതാളമായി
അവൻ നർത്തകനായി
----------
അവന്റെ ഉടൽ തിരഞ്ഞത് ആദി താളം
താളത്തിലെ 'ത' താണ്ഡവമാടി
'ള' ലാസ്യമാടി
അവനിൽ സൃഷ്ടിയുണ്ടായി വേദനയുണ്ടായി
ഉന്മാദമുണ്ടായി പ്രണയമുണ്ടായി
കാമമുണ്ടായി വിരഹമുണ്ടായി
അവൻ അറിഞ്ഞു പുരുഷന്‍ പ്രകൃതിയോടരുളിയ താളം
രുദ്രതാളം ഗംഗാതാളം
ഒഴുക്കിന്റെ താളം വന്യതയുടെ താളം
ജീവതാളം മരണതാളം
അവന്റെ താളം തുടര്ന്നു കൊണ്ടേയിരുന്നു...
ഉടൽ മനമൊത്താടിയപ്പോൾ
അവൻ അവളുടെ വന്യതാളമറിഞ്ഞു
അവന്റെയും അവളുടെയും താളമൊന്നായി
താളവാദ്യലയങ്ങള്‍ ഒന്നായി
അനശ്വരതയുടെ താളം ആദിതാളമായി
അവൻ നർത്തകനായി
ഉപാസന
-------------
കാരിരുമ്പുരുകുന്ന കനലാട്ടത്തിൽ
അവൻ അവളെ അറിഞ്ഞു
അവന്റെ നീണ്ട ജടകളിൽ
അവൾ അവാഹിക്കപ്പെട്ടിരുന്നു
മൂവന്തിച്ചോപ്പു കൊണ്ട് തിലകമണിഞ്ഞു
കൂരിരുട്ടിന്റെ മായക്കറുപ്പ് കൊണ്ട് മിഴിയെഴുതി
ചമയക്കണ്ണാടിയിൽ അവൻ കണ്ടത്
അവളുടെ പ്രതിരൂപം
അവനിൽ നിറഞ്ഞത് മാതൃത്വത്തിന്റെ നിറവ്
പ്രണയത്തിന്റെ കുളിര് കാമത്തിന്റെ ചൂര്
ആയിരം കൂപ്പുകൈകൾക്ക് അവൻ
അവളുടെ കനിവ് നല്കി
നിറഞ്ഞ കണ്ണു തുടയ്ക്കാൻ അവൻ അമ്മയായി
വിശപ്പു മാറ്റാൻ അവന്റെ മുല ചുരന്നു
-------------
കാരിരുമ്പുരുകുന്ന കനലാട്ടത്തിൽ
അവൻ അവളെ അറിഞ്ഞു
അവന്റെ നീണ്ട ജടകളിൽ
അവൾ അവാഹിക്കപ്പെട്ടിരുന്നു
മൂവന്തിച്ചോപ്പു കൊണ്ട് തിലകമണിഞ്ഞു
കൂരിരുട്ടിന്റെ മായക്കറുപ്പ് കൊണ്ട് മിഴിയെഴുതി
ചമയക്കണ്ണാടിയിൽ അവൻ കണ്ടത്
അവളുടെ പ്രതിരൂപം
അവനിൽ നിറഞ്ഞത് മാതൃത്വത്തിന്റെ നിറവ്
പ്രണയത്തിന്റെ കുളിര് കാമത്തിന്റെ ചൂര്
ആയിരം കൂപ്പുകൈകൾക്ക് അവൻ
അവളുടെ കനിവ് നല്കി
നിറഞ്ഞ കണ്ണു തുടയ്ക്കാൻ അവൻ അമ്മയായി
വിശപ്പു മാറ്റാൻ അവന്റെ മുല ചുരന്നു
ഉന്മാദം
----------
പടനിലത്തിലെ ചടുലതാളത്തിൽ
അവനിൽ നിറഞ്ഞത് ഉന്മാദം
നിണമണിഞ്ഞ ചിലമ്പിന്റെ കലമ്പലിൽ
അവനറിഞ്ഞു അവളിലെ താണ്ടവം
അരമണികൾ ചൊല്ലിയത്
ആദി ശക്തിയുടെ താളം
കണ്മുന്നിലെ തിന്മകളിൽ
അവനു കലികയറി
അവന്റെ തിരു നെറ്റി ചുകന്നു
നെറ്റി പൊട്ടിയോഴുകിയ നിണം മുഖം മറച്ചു
പകച്ചു നിന്നവരോടവൻ അലറി
അത് കാളിയുടെ കലിയായി
അരുതാത്തത്തിന്റെ നേരറിയാൻ
അവർ പരക്കം പാഞ്ഞു
പ്രായശ്ചിത്തങ്ങൾ വീർപ്പു മുട്ടി
പള്ളിവാളാൽ മുറിഞ്ഞു വീണത്
കാപട്യത്തിന്റെ പൊയ്മുഖങ്ങൾ
----------
പടനിലത്തിലെ ചടുലതാളത്തിൽ
അവനിൽ നിറഞ്ഞത് ഉന്മാദം
നിണമണിഞ്ഞ ചിലമ്പിന്റെ കലമ്പലിൽ
അവനറിഞ്ഞു അവളിലെ താണ്ടവം
അരമണികൾ ചൊല്ലിയത്
ആദി ശക്തിയുടെ താളം
കണ്മുന്നിലെ തിന്മകളിൽ
അവനു കലികയറി
അവന്റെ തിരു നെറ്റി ചുകന്നു
നെറ്റി പൊട്ടിയോഴുകിയ നിണം മുഖം മറച്ചു
പകച്ചു നിന്നവരോടവൻ അലറി
അത് കാളിയുടെ കലിയായി
അരുതാത്തത്തിന്റെ നേരറിയാൻ
അവർ പരക്കം പാഞ്ഞു
പ്രായശ്ചിത്തങ്ങൾ വീർപ്പു മുട്ടി
പള്ളിവാളാൽ മുറിഞ്ഞു വീണത്
കാപട്യത്തിന്റെ പൊയ്മുഖങ്ങൾ
ഉപസംഹാരം
-------------------
ആളൊഴിഞ്ഞ കളത്തിൽ ഇരുന്നപ്പോൾ
അവൻ തേടിയത് കര്മ്മത്തിന്റെ നീതിശാസ്ത്രം
നിറഞ്ഞ പൂർണ്ണതയിൽ അവൻ നേടിയത്
ബോധത്തിന്റെ ആഴം
ഉള്ളിൽ വിരിഞ്ഞ മണി പദ്മം
അവനോടു ചൊല്ലിയത്
നിർവാണത്തിന്റെ മാർഗം
ഒന്നും മിണ്ടാതെ അവൻ ഇറങ്ങി നടന്നു
പണ്ടേതോ തഥാഗതൻ പോയ വഴിയിലൂടെ ........
-------------------
ആളൊഴിഞ്ഞ കളത്തിൽ ഇരുന്നപ്പോൾ
അവൻ തേടിയത് കര്മ്മത്തിന്റെ നീതിശാസ്ത്രം
നിറഞ്ഞ പൂർണ്ണതയിൽ അവൻ നേടിയത്
ബോധത്തിന്റെ ആഴം
ഉള്ളിൽ വിരിഞ്ഞ മണി പദ്മം
അവനോടു ചൊല്ലിയത്
നിർവാണത്തിന്റെ മാർഗം
ഒന്നും മിണ്ടാതെ അവൻ ഇറങ്ങി നടന്നു
പണ്ടേതോ തഥാഗതൻ പോയ വഴിയിലൂടെ ........

Comments
Post a Comment