ഞാൻ

'ഞാൻ' എന്ന സൂക്ഷ്മ പ്രപഞ്ചവും 'ഞാൻ' എന്ന സ്ഥൂല പ്രപഞ്ചവും അതായത് 'ചെറിയ ഞാനും വലിയ ഞാനും' തമ്മിലുള്ള സംവാദം. ഒരർത്ഥത്തിൽ അതല്ലേ ജീവിതം? 
Human Being- മനുഷ്യൻ 'ആയിത്തീരുന്ന' അവസ്ഥ. 
Being Human ആയിരിക്കും കുറച്ചുകൂടി ശരി. എപ്പോഴാവും മനുഷ്യൻ 'ആയിത്തീരുന്നത്'?
 'Being' എന്നത് അന്തമില്ലാത്തൊരൊഴുക്കാണ്. 'വർത്തമാനം'  മാത്രമുള്ള അവസ്ഥ. 
ഞാനെന്ന 'തുള്ളി' ഈ മഹാസാഗരത്തിലെ ഒരു നിസ്സാരകണം മാത്രം. ആ 'പ്രഹേളിക'യുടെ എല്ലാ ഗുണങ്ങളും തൻമയീഭവിച്ചിട്ടുള്ള 'തൻമാത്ര'. അങ്ങനെ നോക്കുമ്പോൾ ഞാൻ പ്രപഞ്ചമാകുന്നു. എല്ലാത്തിനേയും ഞാൻ അടക്കുന്നു. എല്ലാത്തിലും ഞാൻ അടങ്ങുന്നു. ജീവവും അജീവവുമായ എല്ലാം എന്റെയുള്ളിൽ. ഞാൻ 'വിരാട് പുരുഷ'നാകുന്നു! 
എന്റെയുള്ളിൽ പ്രപഞ്ചം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. 
'ചെറിയ ഞാനും വലിയ ഞാനും' തമ്മിൽ സദാ സംവദിച്ചു കൊണ്ടേയിരിക്കുന്നു. എന്റെ പക, പ്രണയം, ആസക്തി, ആർത്തി തുടങ്ങി സകലതും എന്നോടു തന്നെ ആണെന്നുള്ള വിചിത്രമായ യാഥാർത്ഥ്യം. മറ്റൊരാളിനെ സ്നേഹിക്കുമ്പോൾ വാസ്തവത്തിൽ ഞാൻ എന്നെത്തന്നെയല്ലേ സ്നേഹിക്കുന്നത്. ഞാൻ തന്നെയല്ലേ അതിൽ നിറയുന്നത്. അപരന്റെ വേദനയിൽ കണ്ണുനനയുമ്പോൾ , ഈ അപരൻ തന്നെ ഞാനാണെങ്കിൽ ആർക്കുവേണ്ടിയാണ് ഞാൻ വേദനിക്കുന്നത്? എനിക്കു വേണ്ടിത്തന്നെ. ഞാൻ നടത്തുന്ന ഓരോ മുറിപ്പെടുത്തലുകളും എന്നെ മുറിക്കുന്നു. 
Human Being = Body + Consciousness ആണെന്നുള്ള consciousness. അത് പ്രപഞ്ചബോധത്തിന്റെ consciousness ആകുമ്പോൾ ഞാൻ മഹാപ്രപഞ്ചമാകുന്നു. മഹാകാലം. ആദിയും അന്തവുമില്ലാത്ത Time. 
ഹാ, പ്രപഞ്ചമേ! എന്നിൽ നിറയുന്ന, നിറയ്ക്കുന്ന മഹാബോധമേ, ഭൂതഭാവികാലങ്ങൾക്കുമപ്പുറത്തുള്ള നെടുനീളൻ വർത്തമാനമേ നിനക്കു (എനിക്കും)
സ്വസ്തി.

Comments

  1. What to say who believes human being is a sophisticated machine which ends when the body perishes....... what to say those perceive humans as just soil in flesh form.....?

    ReplyDelete

Post a Comment

Popular posts from this blog

സൂര്യകാലടി മന

തിരുവില്വാമലയിലെ വിശേഷങ്ങള്‍