ബുദ്ധൻ




ബുദ്ധൻ
*********
വഴിവക്കിലെ വാണിഭക്കാരന്റെ ബുദ്ധക്കോലം ചൊല്ലിയത്
ബുദ്ധൻ എന്ന നാമത്തിന്റെ നാനാർത്ഥങ്ങൾ 
ബുദ്ധൻ-
ആദ്യന്തമില്ലാത്ത പുഴ
തഥാഗതനു തണലേകിയ മരം
ഉള്ളിൽ വിരിഞ്ഞ മണിപദ്മത്തിന്റെ ബോധം
ഒളിയമ്പേറ്റ ധ്യാനത്തിന്റെ ഗീത
ബുദ്ധൻ-
പ്രാണനേകിയ അമ്മയുടെ ചൂട്
കുരിശേറിയ കനിവിന്റെ നോവ്‌
തലയറുത്ത ബലിമൃഗത്തിന്റെ ചോര
ഭക്ഷണമായ ബോധിസത്വന്റെ മാംസം
ബുദ്ധൻ-
മരുഭൂമിയിലെ നീരുറവ
നിറവയറിന്റെ നൊമ്പരം
പുനർജനിച്ച മണ്ണിന്റെ വിശുദ്ധി
ബലിക്കാക്കയുണ്ട ഒരുരുളച്ചോറ്‌
ബുദ്ധൻ-
തോക്കിനെ തോൽപ്പിച്ച മോണകാട്ടിയ ചിരി
കണ്ണീരൊപ്പിയ തിരുവസ്ത്രം
പുസ്തകമെടുത്ത മൈലഞ്ചിക്കൈകൾ
നിരാഹാരം വരിച്ച ദഹനേന്ദ്രിയങ്ങൾ
ബുദ്ധൻ-
ഭിക്ഷാപാത്രത്തിൽ വീണ ഒറ്റരൂപാനാണയം
കപട സദാചാരത്തിനെതിരെ ചൂണ്ടിയ വിരൽ
ചവിട്ടേറ്റു വീണവൻ ഉയർത്തിക്കെട്ടിയ കൊടി
പടക്കളങ്ങൾ താണ്ടിവന്ന കുതിരയുടെ വേഗം
ബുദ്ധൻ-
തുള്ളിമണലിലുറങ്ങുന്ന മണലാരണ്യം
നീർക്കുമിളയിലെ പ്രപഞ്ചം
അഹം അഴിച്ചു വച്ച ബോധം
ഇന്നിലെക്കു തുറന്നു വച്ച കണ്ണുകൾ

Comments

Popular posts from this blog

അയ്യപ്പ അഷ്ടകം

സൂര്യകാലടി മന

ഞാൻ