അഭിശപ്ത
നീ അഭിശപ്ത
വെറും വാരിയെല്ല്
ഞങ്ങൾ ദർശനങ്ങളെഴുതിയ പ്രവാചകർ, മഹാമനീഷികൾ
ഞങ്ങളുടെ ആചാര്യർ വേദജ്ഞരത്രേ
നിൻ നിഴലേറ്റാൽ സ്ഖലിക്കുന്നവർ
നീയോ! തീണ്ടാരിയാവുന്ന അശുദ്ധ വർഗ്ഗം.
തീണ്ടാപ്പാടകലെ മാറി നിന്നോണം
ഞങ്ങൾ ദർശനങ്ങളെഴുതിയ പ്രവാചകർ, മഹാമനീഷികൾ
ഞങ്ങളുടെ ആചാര്യർ വേദജ്ഞരത്രേ
നിൻ നിഴലേറ്റാൽ സ്ഖലിക്കുന്നവർ
നീയോ! തീണ്ടാരിയാവുന്ന അശുദ്ധ വർഗ്ഗം.
തീണ്ടാപ്പാടകലെ മാറി നിന്നോണം
ഞങ്ങൾ പുരുഷായുസുള്ളവർ , പ്രപഞ്ചത്തിന്റെ നെടുംതൂണ്
നീയോ! പെറ്റുകൂട്ടുന്ന അധമവർഗ്ഗം
ആദിപാപത്തിൽ വഴിപിഴച്ച്ചവൾ
വെറും കല്ലുവിഗ്രഹം
ഞങ്ങൾ പൂജിക്കുമ്പോൾ മിണ്ടാതിരുന്നോണം
നീയോ! പെറ്റുകൂട്ടുന്ന അധമവർഗ്ഗം
ആദിപാപത്തിൽ വഴിപിഴച്ച്ചവൾ
വെറും കല്ലുവിഗ്രഹം
ഞങ്ങൾ പൂജിക്കുമ്പോൾ മിണ്ടാതിരുന്നോണം
കാളിയും ചാമുണ്ഡിയും മുച്ചിലോട്ടമ്മയുമായി
ഞങ്ങൾ, ആണുങ്ങൾ നിന്നെ കെട്ടിയാടും
പ്രതിപുരുഷരായി വരം ചൊരിയും
വെളിച്ചപ്പെട്ടലറും
നീ ദൂരെമാറി കണ്ണടച്ചു നിന്നോണം
നന്നായി തൊഴുതോണം
ഞങ്ങൾ, ആണുങ്ങൾ നിന്നെ കെട്ടിയാടും
പ്രതിപുരുഷരായി വരം ചൊരിയും
വെളിച്ചപ്പെട്ടലറും
നീ ദൂരെമാറി കണ്ണടച്ചു നിന്നോണം
നന്നായി തൊഴുതോണം
പിതാവും പുത്രനും ഞങ്ങൾക്കുള്ളത്
ത്രിത്വത്തിന്റെ കാവലാളത്രേ ഞങ്ങൾ
സുവിശേഷങ്ങൾ ഞങ്ങളെഴുതുമ്പോൾ
ദൈവപുത്രമണവാട്ടിയായി ഒരുങ്ങി നിന്നോണം
ത്രിത്വത്തിന്റെ കാവലാളത്രേ ഞങ്ങൾ
സുവിശേഷങ്ങൾ ഞങ്ങളെഴുതുമ്പോൾ
ദൈവപുത്രമണവാട്ടിയായി ഒരുങ്ങി നിന്നോണം
ഞങ്ങൾ തീർഥങ്കരന്മാരും ബോധിസത്വന്മാരും
തലപ്പാവുചുറ്റിയ ഗുരുപരമ്പരകളുമാണ്
ഞങ്ങളുടെ വേദഗ്രന്ഥത്തിന്റെ മൂല നിനക്കായൊഴിച്ചിടും
അതിന്റെ എച്ചിൽ തുണ്ടുകളുണ്ട് നീ തൃപ്തിയടഞ്ഞോണം
തലപ്പാവുചുറ്റിയ ഗുരുപരമ്പരകളുമാണ്
ഞങ്ങളുടെ വേദഗ്രന്ഥത്തിന്റെ മൂല നിനക്കായൊഴിച്ചിടും
അതിന്റെ എച്ചിൽ തുണ്ടുകളുണ്ട് നീ തൃപ്തിയടഞ്ഞോണം
ഞങ്ങൾ ശരീ അത്തിന്റെ സംരക്ഷകർ
നിനക്കായി നിയമം പണിയുന്നവർ
പ്രവാചകപരമ്പരയിൽ ഗർവ്വുള്ളവർ
നീ മുഖം മറച്ചു മൂലയ്ക്കിരുന്നോണം
നിനക്കായി നിയമം പണിയുന്നവർ
പ്രവാചകപരമ്പരയിൽ ഗർവ്വുള്ളവർ
നീ മുഖം മറച്ചു മൂലയ്ക്കിരുന്നോണം
ഗര്ഭിണിയായ നിന്നെ കാട്ടിലെറിഞ്ഞവൻ
ഞങ്ങളുടെ ഉത്തമപുരുഷൻ
രജസ്വലയായ നിന്റെ തുണിയുരിഞ്ഞവർ
ഞങ്ങളുടെ പ്രപിതാമഹർ
നിന്നെ തെരുവിൽ പിച്ചിച്ചീന്തുമ്പോൾ
ഞങ്ങൾ ധർമ്മ ഗീതങ്ങൾ പാടി കണ്ണടച്ചിരുട്ടാക്കും
അതേറ്റുപാടി നീ പുറകെ നടന്നോണം
ഞങ്ങളുടെ ഉത്തമപുരുഷൻ
രജസ്വലയായ നിന്റെ തുണിയുരിഞ്ഞവർ
ഞങ്ങളുടെ പ്രപിതാമഹർ
നിന്നെ തെരുവിൽ പിച്ചിച്ചീന്തുമ്പോൾ
ഞങ്ങൾ ധർമ്മ ഗീതങ്ങൾ പാടി കണ്ണടച്ചിരുട്ടാക്കും
അതേറ്റുപാടി നീ പുറകെ നടന്നോണം
നിനക്കായി ഞങ്ങൾ കൊടികളുയർത്തും , ബലികളുയിർക്കും
ദുർഗയും ദിമിത്രയും അധീനയും മറിയവുമായി വാഴ്ത്തും സ്തുതിക്കും
നിന്റെ വർഗ്ഗത്തെ തീയിലിട്ടു ചുട്ടു പാപം കളയും
ശേഷം വീരമാതാവെന്ന പട്ടം ചാർത്തും
സർവ്വംസഹയെന്നു പുകഴ്ത്തും
നിറവയറിൽ ശൂലം തറച്ചുൻമാദ നൃത്തം ചവിട്ടും
അതോർത്ത് നീ യുഗങ്ങളോളം പുളകമണിഞ്ഞോണം
ദുർഗയും ദിമിത്രയും അധീനയും മറിയവുമായി വാഴ്ത്തും സ്തുതിക്കും
നിന്റെ വർഗ്ഗത്തെ തീയിലിട്ടു ചുട്ടു പാപം കളയും
ശേഷം വീരമാതാവെന്ന പട്ടം ചാർത്തും
സർവ്വംസഹയെന്നു പുകഴ്ത്തും
നിറവയറിൽ ശൂലം തറച്ചുൻമാദ നൃത്തം ചവിട്ടും
അതോർത്ത് നീ യുഗങ്ങളോളം പുളകമണിഞ്ഞോണം
ഹേ സ്ത്രീയെ... മതം നിനക്കുള്ളതല്ല
വേദം നിനക്കുള്ളതല്ല വേദഭാഷ്യങ്ങൾ നിനക്കുള്ളതല്ല
ദൈവം നിനക്കുള്ളതല്ല്ല ദൈവജ്ഞരും നിനക്കുള്ളതല്ല
ഞങ്ങൾ മതഗജവീരർ മദം പൊട്ടിയാടുമ്പോൾ
നീ നാവടക്കി കാതുപൂട്ടി കണ്ണടച്ചിരുന്നോണം
എല്ലാം മറന്നോണം ......
വേദം നിനക്കുള്ളതല്ല വേദഭാഷ്യങ്ങൾ നിനക്കുള്ളതല്ല
ദൈവം നിനക്കുള്ളതല്ല്ല ദൈവജ്ഞരും നിനക്കുള്ളതല്ല
ഞങ്ങൾ മതഗജവീരർ മദം പൊട്ടിയാടുമ്പോൾ
നീ നാവടക്കി കാതുപൂട്ടി കണ്ണടച്ചിരുന്നോണം
എല്ലാം മറന്നോണം ......
Comments
Post a Comment