മഴധ്യാനം
മഴ: "കണ്ണടച്ചിരിക്കുന്ന ഹേ തഥാഗതാ
ഞാൻ നിന്നെ നനയ്ക്കാൻ പോകുന്നു. എന്റെ ഇടിവെട്ടുകൾ നിന്റെ ചെകിടടയ്ക്കാൻ പോകുന്നു.
മിന്നലുകൾ കണ്ണുചിമ്മിക്കാൻ പോകുന്നു".
ബുദ്ധൻ ചിരിച്ചു. "ഹേ, മഴയേ നീ പെയ്യുന്നത് എന്റെ ഉള്ളിലല്ലോ . നീ നിറയു ന്നത് എന്റെ കണ്ണിലല്ലോ.നിന്റെ ഇടിവെട്ടുകൾ എന്റെ നാദമല്ലോ. ഈ മിന്നലുകൾ എന്റെ ദർശനമല്ലോ".
ഇതു കേട്ട് മഴ കുട ചൂടി.
തഥാഗതൻ ധ്യാനം തുടർന്നു
അനീഷ് തകടിയിൽ
Comments
Post a Comment