ബോധോദയത്തിലേക്കുള്ള യാത്ര




ബോധമായിരുന്നു ഞാന്‍
ഒരു സംസ്കൃതിയുടെ ബോധം
ഏറെ നാള്‍ ഞാന്‍ മണ്ണിനടിയില്‍ കിടന്നു.
ഉണര്‍വിനും ഉയിരിനുമായി.
ചിലര്‍ എന്നെ തേടി വന്നു; ഞാന്‍ ചിരിച്ചു
അവര്‍ പറഞ്ഞു "എനിക്ക് ബോധമില്ലെന്നു'.
അപ്പോഴും എനിക്ക് ബോധ്യമുണ്ടായിരുന്നു
ഒരു നാള്‍ അവര്‍ക്ക് ബോധമുണ്ടാകുമെന്ന ബോധ്യം
മറ്റുചിലര്‍ക്ക് അവരും ഞാനുംഒന്ന് തന്നെയാണത്രേ!
അവര്‍ പറഞ്ഞു 'അഹം ബ്രഹ്മാസ്മി'
ഇനിയൊരു കൂട്ടര്‍ക്ക് ഞാന്‍ കിട്ടാക്കനി
അവര്‍ എന്നെയും പേറി എന്നെ അന്വേഷിച്ചു നടന്നു.
പിന്നെ വേറെ ചിലര്‍ ,
അവര്‍ ഒറ്റമുണ്ടുടുത്ത് ഒറ്റയ്ക്ക് നടന്നു.
അവരെന്നെ കണ്ടെത്തി.
അവര്‍ എനിക്ക് വെള്ളം തന്നു
ജീവവായു തന്നു; എന്നെ താലോലിച്ചു
ഞാന്‍ അവര്‍ക്കായി വളര്‍ന്നു.
തണലേകാന്‍ പടര്‍ന്നു പന്തലിച്ചു
അവര്‍ എന്‍റെ ചുവട്ടിലിരുന്നപ്പോള്‍
അവര്‍ക്കും എനിക്കും ബോധോദയമുണ്ടായി
ഞാന്‍ ബോധിവൃക്ഷവും അവര്‍ ബോധിസത്വന്മാരും ആയി
അവര്‍ക്ക് ചിറകു മുളച്ചു.
എന്‍റെ ചില്ലകളില്‍ അവര്‍ കൂടുകൂട്ടി.

Comments

  1. ഞാന്‍ ബോധിവൃക്ഷവും അവര്‍ ബോധിസത്വന്മാരും ആയി
    അവര്‍ക്ക് ചിറകു മുളച്ചു.
    എന്‍റെ ചില്ലകളില്‍ അവര്‍ കൂടുകൂട്ടി.

    ReplyDelete

Post a Comment

Popular posts from this blog

അയ്യപ്പ അഷ്ടകം

സൂര്യകാലടി മന

ഞാൻ