മഹാകാലം
മഹാകാലം
**********************
**********************
കാർന്നു തിന്നുന്ന വിഷനീലിമയെ
ഉള്ളിലടക്കി അവൻ ചിരിച്ചു,
നിറനിലാവുപോലെ
ആ ചിരി രാഗവും താളവും ലയവുമായി...
ധ്യാനബോധങ്ങളുടെ നിത്യതയായി...
ഉരുകിത്തിളക്കുന്ന അകക്കണ്ണിനെ
എന്നോ മറക്കാനും മറയ്ക്കാനും പഠിച്ചു
ചലനവേഗങ്ങളെ കയ്യിലൊതുക്കി
കാമഭോഗവേഗങ്ങളുടെ കലയായി
ജീവന്റെ ഊർജ്ജമായി
അവനിൽ പൂർണ്ണപുരുഷൻ പിറന്നു
പാതി പകുത്ത് പ്രകൃതി പിറന്നു.
ചുറ്റും ജീവജലപ്രവാഹമൊഴുകി
അവൻ ഭോഗിയും യോഗിയും വൈരാഗിയുമായി
നിത്യതയും സത്യവും ശിവവുമായി
ആദിയും അനന്തവുമായി
ഹിമമുടിയിലെ പുണ്യമായി
ഉള്ളിൽ പുകഞ്ഞു തീവമിക്കുന്ന
കാളകൂടത്തിനെയടക്കി
നീണ്ടുനിവർന്ന കാലസർപ്പത്തിനെ
വാരിയണിഞ്ഞു കൊണ്ടവൻ കാലമായി.....
മഹാകാലം
ഉള്ളിലടക്കി അവൻ ചിരിച്ചു,
നിറനിലാവുപോലെ
ആ ചിരി രാഗവും താളവും ലയവുമായി...
ധ്യാനബോധങ്ങളുടെ നിത്യതയായി...
ഉരുകിത്തിളക്കുന്ന അകക്കണ്ണിനെ
എന്നോ മറക്കാനും മറയ്ക്കാനും പഠിച്ചു
ചലനവേഗങ്ങളെ കയ്യിലൊതുക്കി
കാമഭോഗവേഗങ്ങളുടെ കലയായി
ജീവന്റെ ഊർജ്ജമായി
അവനിൽ പൂർണ്ണപുരുഷൻ പിറന്നു
പാതി പകുത്ത് പ്രകൃതി പിറന്നു.
ചുറ്റും ജീവജലപ്രവാഹമൊഴുകി
അവൻ ഭോഗിയും യോഗിയും വൈരാഗിയുമായി
നിത്യതയും സത്യവും ശിവവുമായി
ആദിയും അനന്തവുമായി
ഹിമമുടിയിലെ പുണ്യമായി
ഉള്ളിൽ പുകഞ്ഞു തീവമിക്കുന്ന
കാളകൂടത്തിനെയടക്കി
നീണ്ടുനിവർന്ന കാലസർപ്പത്തിനെ
വാരിയണിഞ്ഞു കൊണ്ടവൻ കാലമായി.....
മഹാകാലം
Comments
Post a Comment