സ്വാതന്ത്ര്യം
അയാൾ
**********
അയാൾ തുരുമ്പെടുത്ത ആണിയിൽ നിന്നും കൈ പറിച്ചെടുത്തു.
ചോര പൊടിയുന്നുണ്ടായിരുന്നു. കെട്ടുകൾ അഴിച്ചു പതിയെ പുറത്തേക്ക്.
ഉടുതുണിയോ മറുതുണിയോ ഇല്ലായെന്ന കാര്യം അലട്ടിയതേയില്ല.
അപ്പോഴും അകത്ത് , അന്നുകേട്ട കുമ്പസാരത്തിന്റെ ഇക്കിളിക്കഥകൾ
അജപാലകരുടെ മുറികളിൽ നിന്നും മുഴങ്ങുന്നുണ്ടായിരുന്നു.
അയാൾ തെരുവിലിറങ്ങി.
അനുഗമിക്കാൻ സുവിശേഷമെഴുത്തുകാരോ ഒറ്റുകാരനോ ഉണ്ടായിരുന്നില്ല.
അവരൊക്കെ അപേക്ഷ സമർപ്പിക്കുന്നതിന്റെയും മധ്യസ്ഥം വഹിക്കുന്നതിന്റെയും തിരക്കിലായിരുന്നു .
തണുത്തകാറ്റേറ്റപ്പോൾ അയാൾക്ക് ആശ്വാസം തോന്നി.
ഒരു കടത്തിണ്ണയിൽ തെരുവുനായയുടെ അടുത്ത് തോഴനെ കാത്തിരുന്നു.
തോഴൻ
**********
തോഴൻ തിരക്കിലായിരുന്നു. മേലിൽ ചാർത്തിയ നേർച്ചപ്പണ്ടങ്ങൾ വലിച്ചെറിയുന്ന തിരക്കിൽ
തന്റെ പ്രിയപ്പെട്ട തണ്ടൊടിഞ്ഞ മുളന്തന്ടെടുത്ത് പതിയെ വിളിച്ചു നോക്കി.
ഇപ്പൊഴും നാദം പൊഴിക്കുന്നുണ്ട്. അയാളുടെ വലിയ കറുത്ത കണ്ണുകൾ തിളങ്ങി.
പുറത്തെ വിശാലമായ കുളത്തിൽ അയാള് നീന്തിത്തുടിച്ചു.
മേലാകെ പൂശിയിരുന്ന മായം കലർന്ന ചന്ദനപ്പൊടി വെള്ളത്തിൽ പടര്ന്നു.
മതിലു ചാടി പുറത്ത് കടക്കുന്നത് കാവൽക്കാരൻ കണ്ടു. പക്ഷെ അയാള് തടഞ്ഞില്ല.
എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ എന്നു കരുതിക്കാണും
എത്രകാലമെന്നുവച്ചാ ഇങ്ങനെ ശ്വാസം മുട്ടി............
അവർ
*********
തോഴൻ തെരുവിലൂടെ ഓടി.
ഉണ്മാദി യെപ്പോലെ കുഴൽ വിളിച്ചു.
താളമില്ലാതെ നൃത്തം ചെയ്തു.
കാടിനെപ്പോലെ ചിരിച്ചു.
കടത്തിണ്ണയിൽ തന്നെയും കാത്തിരുന്ന
അയാളെ ചേർത്തു പിടിച്ചു
അവർ ഒന്നും പറഞ്ഞില്ല.
കൈകൾ കോർത്തുപിടിച്ചു നടന്നു.
പേരറിയാ ഊരിലേക്ക്

Comments
Post a Comment