കണ്ണാടി

കണ്ണാടി
************
ഒരു കറുത്ത താഴ്‌വരയിൽ അവൻ പിറന്നു 
ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു.
ദർശനങ്ങളിൽ പരതി നടന്നു 
തത്വസംഹിതകൾ തിരുത്തിയലഞ്ഞു
ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു
വെയിലു കൊണ്ടു തണലേകി
വിയർപ്പിനെ വാഴ്ത്തി
ഉയിർപ്പിനായി തപം ചെയ്തു
വിത്തും മരവും കാര്യകാരണവുമായി
പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി
കറുത്ത താഴ്‌വര വെളുപ്പറിഞ്ഞു, വെളിച്ചം വിതറി
ബോധവും ബോധിയും ജ്ഞാന ബുദ്ധനുമായി
വേദവേദാന്തങ്ങളുടെ പൊരുളായി
വിപ്ലവങ്ങളുടെ കനലായി
വാക്കുകൾ ചോദ്യചിഹ്നങ്ങളായി
എഴുത്തുകൾ മുക്തകങ്ങളിലെ മുത്തുകളായി
ആഴങ്ങളിലെ ഉരുളൻ കല്ലിൽ ബ്രഹ്മമായി
അവനുയർത്തിയ ശിലകൾ ശിവമായി
ദർപ്പണത്തിലെ പ്രതിബിംബങ്ങൾ
ആത്മബോധപാഠങ്ങളായി
അവൻ സ്വയം കണ്ണാടിയായി
കാലത്തിലേക്ക് തുറന്നുവച്ച കണ്ണായി

Comments

Popular posts from this blog

അയ്യപ്പ അഷ്ടകം

സൂര്യകാലടി മന

ഞാൻ