വിഴുപ്പ്
വിഴുപ്പ്
***********
നമുക്കു മറക്കാം......
മാൻഹോളിൽ പൊലിഞ്ഞ ജീവനെ
പ്രളയത്തിൽ മുങ്ങുന്ന അപരനെ
എഴുത്തുമുറിഞ്ഞ പ്രതിഭയെ
തലയറുത്ത ചിന്തകളെ
വികലമാക്കിയ നേരിനെ
കടിച്ചു കീറിയ നന്മയെ
വിഷം തുപ്പുന്ന നാവിനെ
തലപ്പാവു ചുറ്റിയ വികടതയെ
സമത്വത്തിന്റെ തുലാസുകളെ
വ്യഭിചാരത്തിന്റെ വലക്കണ്ണികളെ
നമുക്കു സംവദിക്കാം........
അരമനയിലുണങ്ങുന്ന അടിപ്പാവാടയെ
കറകളുടെ ജനിതകത്തിനെ
തിന്നുതീർത്ത കോടികളെ
അടൽസ് ഒണ്‍ലി ബ്രേക്കിങ്ങുകളെ
ഇനി നമുക്ക്
കവല പ്രസംഗങ്ങൾക്കായി കാതോർക്കാം
തുറന്നെഴുത്തിന്റെ വാളിൽ വിഴുപ്പലക്കാം
പരസ്പരം പുരസ്കരിച്ചു പുളകം കൊള്ളാം
അന്യോന്യം വാഴ്ത്തിസ്തുതിക്കാം......
***********
നമുക്കു മറക്കാം......
മാൻഹോളിൽ പൊലിഞ്ഞ ജീവനെ
പ്രളയത്തിൽ മുങ്ങുന്ന അപരനെ
എഴുത്തുമുറിഞ്ഞ പ്രതിഭയെ
തലയറുത്ത ചിന്തകളെ
വികലമാക്കിയ നേരിനെ
കടിച്ചു കീറിയ നന്മയെ
വിഷം തുപ്പുന്ന നാവിനെ
തലപ്പാവു ചുറ്റിയ വികടതയെ
സമത്വത്തിന്റെ തുലാസുകളെ
വ്യഭിചാരത്തിന്റെ വലക്കണ്ണികളെ
നമുക്കു സംവദിക്കാം........
അരമനയിലുണങ്ങുന്ന അടിപ്പാവാടയെ
കറകളുടെ ജനിതകത്തിനെ
തിന്നുതീർത്ത കോടികളെ
അടൽസ് ഒണ്‍ലി ബ്രേക്കിങ്ങുകളെ
ഇനി നമുക്ക്
കവല പ്രസംഗങ്ങൾക്കായി കാതോർക്കാം
തുറന്നെഴുത്തിന്റെ വാളിൽ വിഴുപ്പലക്കാം
പരസ്പരം പുരസ്കരിച്ചു പുളകം കൊള്ളാം
അന്യോന്യം വാഴ്ത്തിസ്തുതിക്കാം......
Comments
Post a Comment