തിളക്കം



തിളക്കം തെരുവിലാണ്
ദേവസങ്കേതങ്ങളുടെ തെരുവുകളിൽ
ഊർന്നു വീഴുന്ന ചില്ലറത്തുട്ടുകളിൽ കണ്ണും നട്ട്.....
മുത്തായും പവിഴമായും രുദ്രാക്ഷമായും അവർ തിളങ്ങുന്നു
കടുംചായക്കൂട്ടുകളിൽ അലിഞ്ഞലിഞ്ഞ് 
ചിലനേർക്കാഴ്ച്ചകൾ.
തെരുവു നായകൾക്കിടയിൽ...
പൊട്ടിയൊലിച്ച വൃണങ്ങൾക്കിടയിൽ
വിശ്വാസവിസർജ്ജനങ്ങൾക്കിടയിൽ
അവർ വരയ്ക്കുകയാണ്, ഒളിമങ്ങിയ ജീവിതങ്ങൾ
ഭാഗ്യം തേടിയലയുന്ന മുന്നൊഴുക്കിൽ ഇതു വേറിട്ടിടം
ഒട്ടിയ വയറിൽ തെറുത്ത ചേലകളിൽ അവർ ദേവതമാർ
തെരുവിലെ ഈ മുത്തും ചിപ്പിയും നമുക്കപരിചിതർ.
ഓട്ടക്കാലണകളുടെ നീതിശാസ്ത്രം നമുക്കന്യം
വലിയ ഗോപുരത്തിനുള്ളിലെ കതകിനുള്ളിൽ
ആരുടെയോ ദൈവം വർഷങ്ങളായി മൌനത്തിലാണ് .
പുറത്തെ ബഹളങ്ങളിൽ അലിഞ്ഞലിഞ്ഞ്
ഞാനെന്ന സാക്ഷിയും .

Comments

Popular posts from this blog

അയ്യപ്പ അഷ്ടകം

സൂര്യകാലടി മന

ഞാൻ